ഭാര്യയുമായി ജോലിക്ക് പോകുന്നതിനിടെ കാട്ടുപന്നികൾ സ്കൂട്ടറിന് മുന്നിൽ ചാടി; ദമ്പതിമാർക്ക് ഗുരുതര പരിക്ക്

അതിരപ്പിള്ളി : ഭാര്യയെ ജോലിക്ക് കൊണ്ടാക്കുന്നതിനായി സ്കൂട്ടറിൽ പോകവേ ദമ്പതികൾക്ക് നേരെ കാട്ടുപന്നികളുടെ ആക്രമണം. ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. അതിരപ്പിള്ളി കാലടി പ്ലാന്‍റേഷൻ കല്ലാല എസ്റ്റേറ്റ് 14-ാം ബ്ലോക്കിലാണ്  കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്കേറ്റത്. ചുള്ളി എരപ്പ് ചീനംചിറ സ്വദേശികളായ കേക്കാടത്ത് വീട്ടിൽ കെ.എ. കുഞ്ഞുമോൻ, ഭാര്യ സുമ എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു സംഭവം. സുമയെ എസ്റ്റേറ്റിലെ തൊഴിലാളിയാണ്. എസ്റ്റേറ്റിൽ ജോലിക്ക് കൊണ്ടാക്കാനായി പോകുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കൂട്ടമായി എത്തിയ കാട്ടുപന്നികൾ വന്ന് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ് കുഞ്ഞുമോനും ഭാര്യ സുമയ്ക്കും ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. കുഞ്ഞുമോന് തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കുണ്ട്. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോനെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!