മൂന്ന് വ്യത്യസ്ത അപകടങ്ങളിൽ ഒരു മരണം, ആറ് പേർക്ക് പരുക്ക്…

പാലാ : മണിമലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പരുക്കേറ്റ കുടുംബാഗങ്ങളായ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

അരുവിത്തുറ സ്വദേശി ബ്രിജിത്ത് മാത്വു ( 95) ആണ് മരിച്ചത്. ബിന്ദു റോയി ( 52 ) റോയി മാത്യു (47) പ്രിയ റോയി ( 17 ) ശ്രിയ റോയി  ( 15 ) എന്നിവർക്കാണ് പരുക്കേറ്റത് . ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം.  മണിമലയിലുള്ള ബന്ധുവിൻ്റെ മരണ  വീട്ടിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്.
   
വാഗമണ്ണിൽ വച്ച് നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ച് പരുക്കേറ്റേ  ചാലക്കുടി സ്വദേശി സജിയെ  ( 53) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രിയിലാണ് അപകടം . 

കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചതിനെ തുടർന്ന് മതിലിലെ കല്ല് വീട്ടിനുള്ളിലേക്ക് തെറിച്ച് വീണ് ദേഹത്തു കൊണ്ട്  പരുക്കേറ്റ 2 വയസ്സുകാരി  പാലാ സ്വദേശിനി കാതറീനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെസി സിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 .30 യോടെയാണ് അപകടം .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!