സഹപാഠിയെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ…ഒടുവിൽ…

പൂനെ : സഹപാഠിയെ ബലാത്സംഗം ചെയ്ത് കൊല്ലാൻ പത്താം ക്ലാസ്സുകാരൻ ക്വട്ടേഷൻ നൽകിയെന്ന് പരാതി. മറ്റൊരു വിദ്യാർത്ഥിയോടാണ് ഈ ക്രൂരകൃത്യം ചെയ്യാൻ ആവശ്യപ്പെട്ടത്. തനിക്കെതിരെ പെണ്‍കുട്ടി അധ്യാപകരോട് പരാതി പറഞ്ഞതിനുള്ള പ്രതികാരമായാണ് വിദ്യാർത്ഥി ബലാത്സംഗ കൊല ആസൂത്രണം ചെയ്തതെന്ന് റിപ്പോർട്ട്. പുണെയിലെ ദൗണ്ട് തഹസിലാണ് സംഭവം നടന്നത്.

വിദ്യാർത്ഥി മാതാപിതാക്കളുടെ വ്യാജ ഒപ്പിട്ടെന്നാണ് പെണ്‍കുട്ടി അധ്യാപകരെ അറിയിച്ചത്. തുടർന്ന് രോഷാകുലനായ വിദ്യാർത്ഥി മറ്റൊരു വിദ്യാർത്ഥിക്ക് പണം നൽകി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാൻ ആവശ്യപ്പെട്ടു എന്നാണ് പരാതി. വിദ്യാർത്ഥി ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്യുന്നത് അറിഞ്ഞ പ്രിൻസിപ്പലും രണ്ട് അധ്യാപകരും പരാതിനൽകാതെ സ്‌കൂളിന്‍റെ സൽപ്പേര് സംരക്ഷിക്കാൻ സംഭവം ഒതുക്കിതീർക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.

പരാതിപ്പെടാതിരിക്കാൻ പെണ്‍കുട്ടിയിൽ അധ്യാപകർ സമ്മർദം ചെലുത്തിയെന്നും ഇത് വിദ്യാർത്ഥിയുടെ പഠന നിലവാരത്തെ ബാധിച്ചെന്നും പരാതിയുണ്ട്. തുടർന്ന് പൊലീസ് പ്രിൻസിപ്പലിനും അധ്യാപകർക്കുമെതിരെ കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!