കോട്ടയം : കേരള ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ക്രിമിനൽ കേസുകളിലെ നിയമ സഹായ വിഭാഗം ചീഫ് ഡിഫൻസ് കൗൺസൽ ആയി അഡ്വ. അനിൽ ഐക്കരയെ കോട്ടയം ലീഗൽ സർവ്വീസസ് അതോറിറ്റി നിയമിച്ചു.
ക്രിമിനൽ കേസുകളിൽ സൗജന്യ നിയമ സഹായത്തിനായി ആവിഷ്കരിച്ച പദ്ധതിയാണ് ഡിഫൻസ് ലീഗൽ എയ്ഡ് കൗൺസൽ സ്കീം. കെൽസ ചെയർമാൻ നിയമനം അംഗീകരിച്ചതോടെ വെള്ളിയാഴ്ച അഡ്വ അനിൽ ഐക്കര ചുമതലയേൽക്കും.
കഴിഞ്ഞ ഒന്നര വർഷക്കാലമായി അർഹരായ അപേക്ഷകർ ഇല്ലായെന്ന കാരണത്താൽ ഒഴിഞ്ഞു കിടക്കുകയായിരുന്നു ചീഫ് ഡിഫൻസ് കൗൺസൽ പദവി. മൂന്നാം തവണ നോട്ടിഫൈ ചെയ്താണ്
ഇൻ്റർവ്യൂ നടത്തിയത്. ജില്ലാ ജഡ്ജി മിനി എസ് ദാസ് അദ്ധ്യക്ഷയായ ഇൻ്റർവ്യൂ ബോർഡിൽ ജില്ലാ ഗവ. പ്ളീഡർ ഉൾപ്പെടെ അഡീഷണൽ ജില്ലാ ജഡ്ജിമാരുടെ പാനൽ ആണുണ്ടായിരുന്നത്.
ക്രിമിനൽ കേസുകളിലെ നീതി നിർവ്വഹണത്തിനുണ്ടാകുന്ന കാലതാമസം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷമാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചത്. കേരള ഹൈക്കോടതിയുടെയും കേരള സർക്കാരിൻ്റെയും നിയന്ത്രണത്തിലുള്ള കേരള ലീഗൽ സർവ്വീസ് അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്.
മുൻ കാലത്ത് ‘ക്രൗൺ കേസുകൾ’ എന്നറിയപ്പെട്ടിരുന്ന നിയമ സഹായത്തിനർഹതയുള്ളവരുടെ കേസുകൾ ആണ് ഇപ്രകാരം നടത്തുന്നത്. പുതിയ ചീഫ് ഡിഫൻസ് കൗൺസൽ വെള്ളിയാഴ്ച രാവിലെ ചുമതലയേൽക്കും.
മുടിയൂർക്കര ഐക്കരപറമ്പിൽ റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായ കെ എൻ രാധാകൃഷ്ണൻ നായരുടെയും കെ. രാധാദേവിയുടെയും മകനാണ്. കോട്ടയത്ത് കഴിഞ്ഞ ഇരുപത്താറ് വർഷമായി പ്രാക്ടീസ് ചെയ്തുവരികയാണ്. എറണാകുളം ഗവ.ലോ കോളജിൽ നിയമ ഗവേഷകനുമാണ് ( Ph D). അഡ്വ. അനിൽ ഐക്കര.
ഭാര്യ രശ്മി രമേശ് ഏറ്റുമാനൂർ മജിസ്ട്രേട്ട് കോടതിയിൽ പ്രോസിക്യൂട്ടർ. മകൾ ദേവയാനി തിരുവനന്തപുര ഗവ, ലോ കോളേജിൽ നിയമവിദ്യാർത്ഥി. മകൻ ദത്താത്രേയൻ പേരൂർ എസ് എം വി ഗ്ലോബൽ സ്കൂളീലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്.