പണിമുടക്കിന് ഒരുങ്ങി സ്വകാര്യ ബസുടമകൾ…ഹൈക്കോടതി ഉത്തരവിട്ടിട്ടും പെർമിറ്റ് നല്കുന്നില്ലെന്ന് പരാതി

കൊച്ചി : 140 കിലോ മീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള സ്വകാര്യ ബസുകൾക്ക് സർക്കാർ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ലെന്ന് പരാതി.

ഹൈക്കോടതി ഉത്തരവിട്ടിട്ടും ദീർഘദൂര ബസുകൾക്ക് പെർമിറ്റ് നൽകാത്ത സാഹചര്യത്തിൽ പണിമുടക്കിന് തയ്യാറെടുക്കുകയാണ് സ്വകാര്യ ബസുടമകൾ. 2023 മെയ് 4 മുതലാണ് സ്വകാര്യ ബസുകൾക്ക് 140 കിലോ മീറ്ററിൽ താഴെ മാത്രം പെർമിറ്റ് നൽകിയാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചത്.

മോട്ടാർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തിയായിരുന്നു സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. എന്നാൽ ഇതിനെ ചോദ്യം ചെയ്ത് ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം ആറാം തിയതി ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കി. ഹൈക്കോടതി ഉത്തരവ് ഇട്ടിട്ടും സർക്കാർ പെർമിറ്റ് പുതുക്കി നൽകാൻ തയ്യാറാകുന്നില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!