തമിഴ് സൂപ്പർ താരം വിശാലിന്‍റെയും സായ് ധൻസികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. വിശാലിന്‍റെ ജന്മദിനത്തിലാണ് വിവാഹ നിശ്ചയം നടന്നതെന്ന പ്രത്യേകത യുമുണ്ട്. 15 വർഷം നീണ്ടു നിന്ന സൗഹൃദ ത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം.
സായ് ധൻസിക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘യോഗി ഡാ’ എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിലാണ് വിശാൽ ധൻസികയുമായുള്ല പ്രണയം വെളിപ്പെടുത്തിയത്. തമിഴ് താരസംഘട നയായ നടികർ സംഘത്തിന്‍റെ ജനറൽ സെക്രട്ടറിയാണ് വിശാൽ. നടികർ സംഘത്തിന്‍റെ കെട്ടിടം പൂർത്തിയായ ശേഷമായിരിക്കും വിവാഹമുണ്ടാവുക.
കബാലി, പേരാൺമൈ , പരദേശി, തുടങ്ങി തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ നിരവധി സിനിമകളിൽ അഭിനയിച്ച താരമാണ് ധൻസിക. ദുൽഖർ സൽമാൻ ചിത്രമായ സോളോയിലൂടെ മലയാളത്തിലും ധൻസിക അഭിനയിച്ചിട്ടുണ്ട്. ജന്മദിനത്തിൽ തനിക്ക് ആശംസകൾ നേർന്ന എല്ലാവർക്കും നന്ദി പറയുന്ന കുറിപ്പോടെ വിശാലാണ് വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇരുവരുടെയും വീട്ടുകാർ മാത്രമ പങ്കെടുത്ത ലളിതമായ ചടങ്ങായിരിന്നു.
