കരസേനയുടെ പുതിയ റിക്രൂട്ട്മെന്റിന് ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം – വിശദാംശങ്ങൾ…

ന്യൂഡൽഹി : എഞ്ചിനീയറിങ് ബിരുദക്കാർക്ക് കരസേനയിൽ അവസരം. 2025 ഏപ്രിൽ ആരംഭിക്കുന്ന 64ാമത് ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) മെൻ 35ാമത് എസ്.എസ്.സി (ടെക്) വിമാന കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിതർക്ക് അവസരം. മരണപ്പെട്ട സായുധ സേന ജീവനക്കാരുടെ വിധവകളെയും പരിഗണിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി (പി.സി.ടി.എ.) ചെന്നൈയിലാണ് പരിശീലനം ലഭിക്കുക. പരിശീലന ചെലവുകൾ സർക്കാർ വഹിക്കും. കൂടാതെ പ്രതിമാസം 56,100 രൂപ സ്‌റ്റൈപ്പൻ്റുണ്ട്. ആകെ 379 ഒഴിവുകളാണുള്ളത്. ഇതിൽ എസ്.എസ്.സി ടെക്നിക്കൽ വിഭാഗത്തിൽ 350 ഒഴിവുകൾ ഉൾപ്പെടും. (സിവിൽ 75, കമ്പ്യൂട്ടർ സയൻസ് 60, ഇലക്‌ട്രിക്കൽ 33, ഇലക്‌ട്രോണിക്‌സ് 64, മെക്കാനിക്കൽ 10, മറ്റ് ബ്രാഞ്ചുകൾ 17). എസ്.എസ്.സി (ടെക്) വിമൻസ് വിഭാഗത്തിന് 29 ഒഴിവുകളാണുള്ളത്. (സിവിൽ 7, കമ്പ്യൂട്ടർ സയൻസ് 4, ഇലക്‌ട്രിക്കൽ 3, ഇലക്‌ട്രോണിക്‌സ് 6, മെക്കാനിക്കൽ 9).

പ്രായപരിധിയും യോഗ്യതയും:


2027 വയസ്. (1998 ഏപ്രിൽ രണ്ടിനും 2005 ഏപ്രിൽ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം).
ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം. അവസാന വർഷ എഞ്ചിനീയറിംഗ് ബിരുദ വിദ്യാർത്ഥികളെയും പരിഗണിക്കും. 2025 ഏപ്രിൽ 1നകം യോഗ്യത തെളിയിക്കണം.

ഡിഫൻസ് ജീവനക്കാരുടെ വിധവകൾക്ക് 35 വയസ് വരെയാകാം. ഇവർക്ക് എസ്.എസ്.സി നോണ് ടെക്, ടെക്നിക്കല് വിഭാഗങ്ങളില് ഓരോ ഒഴിവുണ്ട്.
നോൺ ടെക്നിക്കൽ വിഭാഗത്തിലേക്ക് ഏതെങ്കിലും വിഭാഗത്തിൽ ബിരുദം മതി. എന്നാൽ ടെക്നിക്കൽ വിഭാഗത്തിലേക്ക് ഏതെങ്കിലും സ്ട്രീമിൽ ബി.ഇ/ ബി.ടെക് ബിരുദം വേണം.

സെലക്ഷൻ:

യോഗ്യത പരീക്ഷയിലെ മാർക്കിൻ്റെ മെറിറ്റടിസ്ഥാനത്തിൽ അപേക്ഷയുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി സർവീസ് സെലക്ഷൻ ബോർഡിന് മുമ്ബാകെ ഇൻ്റർവ്യൂവിന് ക്ഷണിക്കും. തുടർന്ന് വിവിധ ടെസ്റ്റുകളും നടക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 49 ആഴ്ച്ചയിലെ ഓഫീസ് പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഡിഫൻസ് മാനേജ്മെൻ്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിൽ പിജി ഡിപ്ലോമ നൽകി ലഫ്റ്റനൻ്റ് പദവിയിൽ 56,100 രൂപ മുതൽ 1,77,500 രൂപ വരെ ശമ്പള നിരക്കിൽ നിയമനം നടത്തും.


വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനം http://www.joinindianarmy.nic.in ൽ ലഭിക്കും. ഓഫീസർ എൻട്രി ലോഗിൻ ചെയ്ത് ഓൺലൈനായി ഓഗസ്റ്റ് 14-ന് മൂന്ന് മണിവരെ അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!