സർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയിൽ ഇളവ്…നിർണായക ഉത്തരവുമായി മുഖ്യമന്ത്രി വിജയ്…

ചെന്നൈ : തമിഴ്‌നാട്ടിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. ഈ ഇളവ് അടുത്ത അഞ്ച് വർഷത്തേക്ക് പ്രാബല്യത്തിലുണ്ടാകും.

സർക്കാർ ജോലിക്ക് ശ്രമിക്കുന്നവരുടെ നിവേദനം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് സംസ്ഥാന സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഉത്തരവ് ഒക്ടോബർ 30 മുതൽ പ്രാബല്യത്തിൽ വന്നു.

ഗ്രൂപ്പ് I സർവീസുകളിൽ നിലവിൽ ജനറൽ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ ഉയർന്ന പ്രായപരിധി 32 വയസ്സും സംവരണ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികളുടേത് 37 വയസ്സുമാണ്. ഇളവ് വന്നതോടെ ഉയർന്ന പ്രായപരിധി യഥാക്രമം 37 ഉം 42 ഉം വയസ്സാകും.

ഗ്രൂപ്പ് I തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് ജനറൽ വിഭാഗത്തിൽ നിലവിലെ ഉയർന്ന പ്രായപരിധി 42 വയസ്സും സംവരണ വിഭാഗങ്ങൾക്ക് 47 വയസ്സുമാണ്. ഇത് യഥാക്രമം 47 ഉം 52 ഉം വയസ്സായി വർദ്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!