മുത്തങ്ങ വനമേഖലയിൽ കുടുങ്ങിയ 500 ഓളം പേരെ രക്ഷപെടുത്തി… നേരിട്ടത് വലിയ വെല്ലുവിളികൾ

വയനാട് : കനത്ത മഴയെത്തുടര്‍ന്ന് വയനാട്ടിലെ മുത്തങ്ങ വനമേഖലയിൽ വെള്ളക്കെട്ടിൽ രാത്രി കുടുങ്ങിയവരെ പുറത്തെത്തിച്ചു.ദീർഘനേരത്തെ രക്ഷാപ്രവർത്തനത്തിലൂടെ 500 ഓളം പേരെയാണ് രക്ഷപെടുത്തിയത്. വെള്ളക്കെട്ടിൽപ്പെട്ട് കേടായ വാഹനങ്ങൾ പുറത്തു എത്തിക്കാൻ കഴിഞ്ഞിട്ടില്ല. രാത്രി കുടുങ്ങിയ വാഹനങ്ങൾ‌ പുറത്തെത്തിച്ചപ്പോൾ നേരം പുലർച്ചെയായി.

ചെറുവാഹനങ്ങൾ‌ മുതൽ ടൂറിസ്റ്റ് ബസുകൾ വരെ മുത്തങ്ങ വനമേഖലയിലെ വെള്ളക്കെട്ടിൽ കുടുങ്ങിയിരുന്നു. വെള്ളക്കെട്ടിൽപ്പെട്ട് നിരവധി വാഹനങ്ങൾ കേടായി.

പൊലീസ്, ഫയർ ഫോഴ്സ്, സന്നദ്ധ സംഘടനകൾ, വാട്ട്സ്ആപ്പ് കൂട്ടായ്മകൾ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രാത്രി ഏറെ വൈകിയും വാഹനങ്ങൾ പുറത്തെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നത്. കെഎസ്ആർടിസി ബസ് ഉൾപ്പെടെ എത്തിച്ചാണ് ആളുകളെ ബത്തേരിയിലേക്ക് കൊണ്ടുപോയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!