മഴക്കാല ശുചീകരണം ഫലപ്രദമായി നടന്നില്ല; പാമ്പാടിയിൽ ഓവുചാലുകൾ നിറഞ്ഞ് മലിനജലം ഒഴുകുന്നത് റോഡിലൂടെ

 പാമ്പാടി  : മഴക്കാല ശുചീകരണം ഫലപ്രദമായി നടക്കാതെ പോയതിനാൽ മഴ ശക്തായതോടെ  ഓടകളെല്ലാം  നിറഞ്ഞു. ഓടകളിലെ മലിനജലം ഒഴുകുന്നത് റോഡിന്റെ വശങ്ങളിലൂടെ.

ഇതുമൂലം കാൽനടയാത്രക്കാർ നടക്കുന്നത് റോഡിലൂടെയാണ്. ഇത് അപകട സാധ്യത വർധി പ്പിക്കുന്നു  വ്യാപാരസ്ഥാപനങ്ങളുട മുന്നിലൂടെ മലനജലം കുത്തിയോഴുകുന്നത് വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് സംബന്ധിച്ച് വ്യാപാരികൾ നിരവധി തവണ അധികൃതർക്ക് പരാതികൾ നൽകിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.

പാമ്പാടി ടൌൺ മുതൽ കാളചന്ത വരെയുള്ള ഭാഗത്താണ് വഴിയിലൂടെ ഓടയിലെ വെള്ളം ഒഴുകുന്നത്. പഞ്ചായത്ത്‌ മിനിസ്റ്റഡിയം റോഡിലെ വെള്ളം ഓടയിലൂടെ ഒഴികിയെത്തുന്നത് നേരെ ദേശീയ പാതയിലേക്കാണ്.

മഴ പെയ്താൽ പാമ്പാടി ബസ് സ്റ്റാൻഡ് “കുളമായി” കിടക്കുന്നു. സ്റ്റാൻ്റിലെ  പല സ്ഥലങ്ങളിലും ഓടകളുടെ സ്ലാബുകൾ തകർന്നു കിടക്കുകയാണ്. കക്കൂസ് മാലിന്യങ്ങൾ വരെ ഓടിയിലേക്ക് ഒഴുക്കുന്നതായി പറയപ്പെടുന്നു. ജലജന്യ രോഗങ്ങൾ പടർന്നുപിടിക്കുന്ന സമയത്ത് മലിനജലത്തിലൂടെ നടക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. ഈ മലിനജലം ഒഴുകി സമീപത്തെ തോട്ടിലേക്കാണെ ത്തുന്നത്.

വിവിധ സ്കൂളുകളിലെ നൂറുകണക്കിന് കുട്ടികൾ ബസ് കയറാൻ സ്റ്റാൻഡിലേക്ക് നടന്നുവരേണ്ടത്  മലീമസമായ വെള്ളത്തിലൂടെ വേണം.  സമീപത്തു ദുർഗന്ധവും കൊതുക് ശല്യവും രൂക്ഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!