കണ്ണൂർ: മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം പിന്നിൽപോയി എൽഡിഎഫ്. കടുത്ത പോരാട്ടം പ്രതീക്ഷിച്ചിരുന്ന കണ്ണൂർ മണ്ഡലത്തിൽ കെ സുധാകരൻ ലീഡിലേക്ക് കുതിയ്ക്കുകയാണ്.
40,000 ത്തിലേറഎ വോട്ടുകളുടെ ലീഡാണ് സുധാകരൻ ഉയർത്തുന്നു. സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന് പ്രതീക്ഷിച്ചത്ര കുതിപ്പ് നടത്താനായില്ല.
ആദ്യഘട്ടത്തിൽ മാത്രമാണ് എംവി ജയരാജന് ലീഡ് ഉയർത്താനായത്. എന്നാൽ പിന്നീടുള്ള ഓരോഘട്ടത്തിലും സുധാകരൻ ലീഡ് ഉയർത്തുകയായിരുന്നു. ആദ്യ റൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലടക്കം ലീഡ് നേടി. ധർമ്മടത്തെ ഈ ലീഡ് സിപിഎമ്മിനെ അടക്കം പ്രതിസന്ധിയിലാഴ്ത്തിയിരി ക്കുകയാണ്.