തിരുവനന്തപുരം : നന്തൻകോട്ടെ നിർമ്മാണം നിലച്ച ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് പുരുഷന്റേതെന്ന് സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. നിയമപരമായ തടസ്സങ്ങൾ കാരണം കഴിഞ്ഞ ഒന്നര വർഷമായി യാതൊരുവിധ ആളനക്കവുമില്ലാതെ കാടുകയറിക്കിടക്കുക യായിരുന്നു ഈ കെട്ടിടം.
നിർമ്മാണം പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായി പരിസരം വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് ഉച്ചയോടെ അസ്ഥികൂടം കണ്ടത്. തുടർന്ന് പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
8 മാസം മുൻപ് തിരുവനന്തപുരം കൺടോൻമെന്റ് പൊലീസ് സ്റ്റേഷനിൽ പരിധിയിൽ നിന്നും കാണാതായ ഒരു വ്യക്തിയുടെയാണോ അസ്ഥികൂടമെന്ന കാര്യത്തിൽ പൊലീസിന് സംശയം ഉണ്ടെങ്കിലും, ഫോറൻസിക്ക് പരിശോധനഫലം പുറത്ത് വരാതെ സ്ഥീകരിക്കാനാകില്ല. മറ്റ് നിയമ നടപടികൾ പുരോമിക്കുകയാണ്.
