മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി…

ഗുരുവായൂർ : മുഖ്യമന്ത്രി വി.ഡി. സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. വൈകീട്ട് 4.50 നാണ് മുഖ്യമന്ത്രി ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിയത്. ഓഡിറ്റോറിയങ്ങളുടെ നിരക്ക് വർദ്ധനയുമായി ബന്ധപെട്ട് പ്രതിഷേധങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒരുക്കിയിരുന്നത്.

ബോംബ്, ഡോഗ് സ്ക്വഡുകൾ പരിശോധന കർശനമാക്കിയിരുന്നു. ശ്രീവത്സം അതിഥി മന്ദിരത്തിലേക്കും ക്ഷേത്രത്തിലേക്കുമുള്ളവരെ കർശന പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിട്ടത്. എന്നാൽ ഇതേസമയം പതിവുപോലെ ഭക്തരെ തടയാൻ അനുവദിക്കാതെ മുഖ്യമന്ത്രി അവർക്കിടയിലൂടെ നടന്നാണ് ദർശനം നടത്തിയത്.

പതിവുപോലെ സെൽഫി എടുക്കാൻ കുശലം പറയാനും ഭക്തർ മുഖ്യമന്ത്രിക്കൊപ്പം കൂടി. നിവേദനം സമർപ്പിക്കാനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വൈകിട്ട് ആറുമണിയോടെ യാണ് മുഖ്യമന്ത്രി മടങ്ങിയത്.

സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, തൃശൂർ റേഞ്ച് ഐ.ജി. ടി. നാരായണൻ, ഗുരുവായൂർ എ.സി.പി. എം. സുരേന്ദ്രൻ, ടെമ്പിൾ എസ്.എച്ച്.ഒ. കെ.ജി. ജയപ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!