സൗഹൃദം ഭവനങ്ങൾ കൈമാറി ഓർത്തഡോക്സ് സഭ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ”സഹോദരൻ’ സാധുജന ക്ഷേമ പദ്ധതിയുടെ ഭാഗമായി സ്വന്തമായി സ്ഥലവും ഭവനവും ഇല്ലാത്ത ആളുകൾക്കുള്ള ഭവന നിർമ്മാണ പദ്ധതിയായ ” സൗഹൃദം ” പ്രോജക്റ്റിന്റെ  കൂദാശ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു.

എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായും വൈദികരും സഹകാർമികരായിരുന്നു. അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പ്രസംഗിച്ചു.

കോട്ടയം പരുത്തുംപാറയിൽ ഓർത്തഡോക്സ് സഭാംഗമായ കാര്യകുളത്ത് ജേക്കബ് സക്കറിയ നൽകിയ 50 സെൻറ് സ്ഥലത്ത് 600 സ്ക്വയർ ഫീറ്റുകളുളള 10 ഭവനങ്ങളാണ്  നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറിയത്.

നിർമ്മാണത്തിന് നേതൃത്വം നൽകിയ ജോസഫ് അലക്സാണ്ടറിനെയും നിർമ്മാണം നടത്തിയ ജോസഫ് ജോൺ ഇല്ലിചുവട്ടിൽനെയും  ബാവ അഭിനന്ദിച്ചു. രണ്ടുവർഷത്തിനുള്ളിൽ സഹോദരൻ പദ്ധതിയിലൂടെ 200ലധികം ഭവനങ്ങൾ പൂർണമായും ഭാഗികമായും പൂർത്തിയായി അർഹരായ ആളുകളിലേക്ക് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!