കോട്ടയം: ആർ എസ് എസ് ദക്ഷിണ ക്ഷേത്ര കാര്യകാരി സദസ്യനും മുൻ കേരള പ്രാന്ത പ്രചാരകുമായ പി.ആർ ശശിധരൻ്റെ അമ്മ കൂരോപ്പട മാടപ്പാട് കരയിൽ മലമേൽ മറ്റത്തിൽ പകജാക്ഷിയമ്മ (89) അന്തരിച്ചു. പരേതനായ മേച്ചറിക്കാട്ട് ശിവരാമൻ നായരാണ് ഭർത്താവ്. സംസ്കാരം നാളെ (12-5-24 ഞായർ) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
മറ്റു മക്കൾ ആനന്ദവല്ലിയമ്മ( റിട്ട. അധ്യാപിക, ചിറക്കടവ് എസ് ആർ വി എൻ എസ് എസ് എച്ച് എസ്), അശോക് കുമാർ ( റിട്ട. അധ്യാപകൻ, എം ജി എം എൻ എസ് എസ് ഹയർ സെക്കൻ്ററി സ്കൂൾ,ളാക്കാട്ടൂർ), അംബികാദേവി, ഗീതാ ദേവി എന്നിവരും മക്കളാണ്
മരുമക്കൾ: പരേതനായ മേവിട ഉതിരക്കുളത്ത് രവീന്ദ്രൻ നായർ( റിട്ട. പ്രൊഫ. എസ് വി ആർ എൻ എസ് എസ് കോളേജ്, വാഴൂർ), രവികുമാർ( വർക്കല), അനന്ത ലക്ഷ്മി( സാമൂഹ്യ ക്ഷേമ വകുപ്പ്, ഇടുക്കി), ഗോപാലകൃഷ്ണൻ നായർ( കൊറ്റനാട്)
ആർ എസ് എസ് ദക്ഷിണ ക്ഷേത്ര കാര്യകാരി സദസ്യൻ പി.ആർ ശശിധരൻ്റെ അമ്മ പകജാക്ഷിയമ്മ അന്തരിച്ചു
