നടൻ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവൻ്റെ ദേശീയപുരസ്‌കാരം സമ്മാനിച്ചു

തിരുവനന്തപുരം : നടന്‍ ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ഗവര്‍ണേഴ്സ് അവാര്‍ഡ് ഓഫ് എക്‌സലന്‍സ് പുരസ്കാരം.

പശ്ചിമബംഗാള്‍ ഗവർണർ ഡോ. സി വി ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ വീട്ടിലെത്തിയാണ് പുരസ്കാരം സമ്മാനിച്ചത്.

കല, സാഹിത്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് രാജ്ഭവന്‍ ആസ്ഥാനമായി രൂപം നല്‍കിയ കലാക്രാന്തിമിഷന്റെ ഭാഗമായി ഏര്‍പ്പെടുത്തിയതാണ് 50,000 രൂപയും കീര്‍ത്തിപത്രവും ഫലകമുള്‍പ്പെട്ട പുരസ്‌കാരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!