കോട്ടയം : ഏന്തയാറിൽ മലയാളി തൊഴിലാളികളെ പണിക്ക് ഇറക്കിയതിന് അന്യ സംസ്ഥാന തൊഴിലാളികൾ മലയാളി സൂപ്പർ വൈസറെ പഞ്ഞിക്കിട്ടു.
മലയാളികളായ തൊഴിലാളികളെ പണിക്ക് ഇറക്കിയതിൽ പ്രതിഷേധിച്ചാണ് സൂപ്പർവൈസറെ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമിച്ചുത്. ആലുവ സ്വദേശിയായ സൂപ്പർവൈസർ ബിജു മാത്യു (45) വിന് പരിക്കേറ്റു. പ്രളയത്തിൽ തകർന്ന ഏന്തയാർ ഈസ്റ്റ് പാലത്തിൻ്റെ നിർമാണത്തിനിടെയാണ് സംഭവം.
ചൂട് കൂടിയ സാഹചര്യത്തിൽ ജോലിയിൽ നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിൻപ്രകാരം രാവിലെ ആറു മുതൽ 11 വരെ ജോലി ചെയ്യണമെന്ന് സൂപ്പർ വൈസർ നിർദേശിച്ചുവങ്കിലും ഇതര സംസ്ഥാന തൊഴിലാളികൾ തയ്യാറായില്ല. രാവിലെ എട്ടരയായിട്ടും തൊഴിലാളികൾ ജോലിക്ക് എത്തിയിയില്ല.
ഇതോടെ, അടിത്തറ ഉറപ്പിക്കുവാനായി യന്ത്രസഹായത്തോടെ തയ്യാറാക്കിയ കോൺക്രീറ്റ് മിശ്രിതം ഉപയോഗശൂന്യ മാകാതിരിക്കാനാണ് സൂപ്പർ വൈസർ പ്രദേശവാസികളായ തൊഴിലാളികളുടെ സഹായംതേടിയത്. നാട്ടുകാരായ നാല് തൊഴിലാളികൾ ജോലിക്ക് ഇറങ്ങിയതോ ടെ ഇതര സംസ്ഥാന തൊഴിലാളികൾ കൂ ട്ടമായി സൂപ്പർവൈസറെ മർദിക്കുകയാ യിരുന്നു.
മലയാളി തൊഴിലാളികളെ പണിയെടു ക്കുവാൻ അനുവദിക്കില്ലെന്നും, മുൻപ് ജോലിചെയ്തിരുന്ന സമയപ്രകാരം എട്ടുമുതൽ അഞ്ചു വരെ മാത്രമേ പണിയെടുക്കുകയുള്ളൂവെന്നും പറഞ്ഞായിരുന്നു ആക്രമണം.
ബിജു മാത്യുവിനെ ചവിട്ടി നിലത്തിട്ടശേഷം കല്ലുകൊണ്ട് ദേഹത്ത് ഇടിക്കുവാൻ ശ്രമിച്ചു. നാട്ടുകാരായ തൊഴിലാളികളും പ്രദേശവാസികളും അക്രമികളെ പിടിച്ചുമാറ്റി. പെരുവന്താനം പോലീസ് സ്ഥല ത്തി അക്രമികളായ ഇതര സംസ്ഥാന തൊഴിലാളികളെ ഇവിടെ നിന്ന് മാറ്റി.
