പി ജെ ജോസഫിനും മാണി സി കാപ്പനും കാബിനറ്റ് പദവി; പുതിയ ചുമതലകൾ നൽകും

തിരുവനന്തപുരം : കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫിനും മാണി സി കാപ്പനും കാബിനറ്റ് പദവിയോടെയുള്ള പുതിയ ചുമതലകൾ നൽകും. അടുത്ത മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നൽകും.

പി ജെ ജോസഫിനെ കാർഷിക വികസന സമിതി ചെയർമാനായും മാണി സി കാപ്പനെ നോർക്ക വൈസ് ചെയർമാനായും നിയമിക്കാനാണ് തീരുമാനം.

കേരള കോൺഗ്രസ് ചെയർമാനായ പി ജെ ജോസഫിന് കാർഷിക വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതലയായിരിക്കും ലഭിക്കുക.

പ്രവാസി മലയാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മാണി സി കാപ്പന് നോർക്ക വൈസ് ചെയർമാൻ എന്ന നിലയിൽ ചുമതല ലഭിക്കും.

പി ജെ ജോസഫിനും മാണി സി കാപ്പനും ഇതുവരെ കാബിനറ്റ് പദവികൾ ലഭിക്കാതിരുന്നത് അതൃപ്തിക്ക് ഇടയാക്കിയിരുന്നു.

ഇരുവർക്കും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപങ്ങൾക്കിടെ യാണ് കാബിനറ്റ് പദവിയോടെയുള്ള പുതിയ ചുമതലകൾ നൽകാനുള്ള തീരുമാനം. പുതിയ പദവി ലഭിക്കുന്നതോടെ പി ജെ ജോസഫും മകൻ അപു ജോൺ ജോസഫും കാബിനറ്റ് പദവി ഉള്ളവരായി മാറും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!