ന്യൂഡൽഹി : എട്ടാം ശമ്പള കമ്മീഷന്‍ 18 മാസത്തിനുള്ളില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്ന് കേന്ദ്ര വിവര, പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്
പുതുക്കിയ വേതനം 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരാനാണ് സാധ്യത.
ഏകദേശം 50 ലക്ഷത്തോളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്ന എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് ചൊവ്വാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായി കമ്മീഷൻ ചെയർപേഴ്‌സൺ തലവനായിരിക്കും.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷൻ ലഭിക്കുന്നവര്‍ക്കുമാണ് പുതിയ വേതന പട്ടികയില്‍ ഗുണം പ്രതീക്ഷിക്കുന്നത്. നിലവില്‍ ഏഴാം വേതന കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നത്. എട്ടാം പാനല്‍ പ്രഖ്യാപനത്തോടെ ഇത് വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന.
പുതിയ ശുപാര്‍ശകള്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നാണു പ്രതീക്ഷ. ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ വിശകലനം ചെയ്ത ശേഷമായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.
വിവിധ മന്ത്രാലയങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍, സംയുക്ത കണ്‍സള്‍ട്ടേറ്റീവ് മെഷിനറിയിലെ സ്റ്റാഫ് വിഭാഗം എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് ടിഒആര്‍ അന്തിമമാക്കിയതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
എട്ടാം ശമ്പള കമ്മീഷന്‍ 18 മാസത്തിനുള്ളില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്
