ജോളിയുമായി സാമ്യം; “അണലി”ക്ക് വിലക്ക്

എറണാകുളം: കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രമേയമായ ‘അണലി’ വെബ് സീരിസിന് പ്രദര്‍ശന വിലക്ക്. എറണാകുളം മുന്‍സീഫ് കോടതിയുടെതാണ് ഉത്തരവ്. വെബ് സീരിസ് വിലക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ജോളി ജോസഫ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് കോടതി നടപടി..

മിഥുന്‍ മാനുവല്‍ തോമസാണ് വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ ഭര്‍ത്താവ് അടക്കം കുടുംബത്തിലെ ആറു പേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നാണ് ജോളിക്കെതിരായ കേസ്. സീരീസില്‍ ജോളി ജോസഫായി നടി ലിയോണ ലിഷോയ് ആണ് അഭിനയിക്കുന്നത്.

നേരത്തെ ‘കറി ആന്‍ഡ് സയനൈഡ്’ എന്ന പേരില്‍ നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയും ‘കൂടത്തായി’ എന്ന പേരില്‍ ടെലിവിഷന്‍ പരമ്പരയും ഈ കേസിനാസ്പദമായി ഒരുങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!