12കാരി മകളെ  പീഡനത്തിനിരയാക്കിയ 38 കാരന് മൂന്ന് ജീവപര്യന്തം

പത്തനംതിട്ട : പന്ത്രണ്ട് വയസ്സുകാരിയായ സ്വന്തം മകളെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയ തിരുവല്ല സ്വദേശിയായ 38 കാരനെ മൂന്ന് ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു.

പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജ് ഡോണി തോമസ് വിധി പ്രസ്താവച്ചത്. ഇതിന് പുറമെ പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം പെൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതിന് ഐപിസി നിയമത്തിലെ 377 വകുപ്പു പ്രകാരം 10 വർഷം കഠിന തടവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്ന് വർഷം കഠിന തടവും ശിക്ഷവിധിച്ചു. കൂടാതെ ഏഴ് ലക്ഷം രൂപ പിഴ ഒടുക്കാനും വിധിയിൽ പറയുന്നുണ്ട്. പിഴ അടയ്ക്കാതിരുന്നാൽ കൂടുതൽ തടവുശിക്ഷയും അനുഭവിക്കണം.

അതിജീവിതയായ പെൺകുട്ടിയുടെ മാതാപിതാക്കൾ നഴ്സുമാരായിരുന്നു. അമ്മ ജോലി തേടി വിദേശത്തു പോയപ്പോൾ പ്രതി ബാംഗ്ലൂരിൽ നിന്നും ജോലി രാജിവച്ച് നാട്ടിലെത്തി. മദ്യപാനിയായ പ്രതി ഭാര്യ വിദേശത്തു പോയതോടുകൂടി തന്നോടൊപ്പം താമസിച്ചു വന്ന സ്വന്തം മകളോട് ഭാര്യയോടെന്ന പോലെ പെരുമാറുകയും രാത്രികാലങ്ങളിൽ ഭീഷണിപ്പെടുത്തി രതിവൈകൃതങ്ങളിൽ ഏർപ്പെടുത്തുകയും ചെയ്തു.

പെൺകുട്ടി അമ്മയോടോ ബന്ധുക്കളോടോ ഈ കാര്യങ്ങൾ പറയാതിരിക്കുവാനായി ഫോൺ കോളുകൾ റെക്കോർഡ് ചെയ്യുകയും തന്റെ ആവശ്യത്തിന് വഴങ്ങിയില്ലെങ്കിൽ ഇളയ സഹോദരിയേയും ഇത്തരത്തിൽ ലൈംഗിക ചൂഷണത്തിനിരയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
പ്രതിയുടെ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടി വിവരം പ്രതിയുടെ അമ്മയോട് പറഞ്ഞെങ്കിലും അവർ ഗൗരവത്തിൽ എടുത്തില്ല.

പെൺകുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ വ്യത്യാസവും സ്നേഹക്കുറവും മനസിലാക്കിയ പെൺകുട്ടിയുടെ അമ്മയുടെ അമ്മ കുട്ടിയെ അമ്മ വീട്ടിലേക്ക് നിർബന്ധ പൂർവ്വം കൂട്ടിക്കൊണ്ട് പോവുകയും കൗൺസിലിംഗിന് വിധേയയാക്കുകയും ചെയ്തതോടെയാണ് ക്രൂരമായ ലൈംഗിക പീഡന വിവരം പുറത്തറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!