യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

കൊച്ചി: യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പ്രതി ഫാജിസിനെയാണ് പൊലീസ് പിടികൂടിയത്.

പള്ളുരുത്തിയിലെ ബന്ധു വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ലാൽജു എന്നയാളാണ് കത്തിക്കുത്തേറ്റ് മരിച്ചത്.

ആക്രമണത്തിന് ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം. 2021ൽ കുമ്പളങ്ങിയിൽ നടന്ന ലാസർ കൊലക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ലാൽജു.

ലാൽജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!