വെള്ളവും വസ്ത്രങ്ങളും നിഷേധിച്ച ശേഷം ലൈംഗികപീഡനത്തിന് ഇരയാക്കി; ഗ്ലോബൽ ഫ്ലോട്ടില അംഗങ്ങളെ ഇസ്രയേൽ സൈനികർ ക്രൂരമായി പീഡിപ്പിച്ചെന്ന് ആരോപണം

പാരിസ് : ഗാസയിലേക്ക് സഹായവുമായി പോയ ഗ്ലോബൽ ഫ്ലോട്ടില ദൗത്യസംഘ ത്തിലെ അംഗങ്ങളെ ഇസ്രയേൽ തടങ്കലിൽ കഴിയവെ ക്രൂരമായി പീഡിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി സംഘാംഗ ങ്ങൾ രംഗത്ത്. ബലാൽസംഗം ഉൾപ്പെടെ യുള്ള ലൈംഗികാതിക്രമങ്ങൾ നടന്നതായും നിരവധി പേർക്ക് ഗുരുതര പരുക്കേറ്റ തായും അവർ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി.

15ൽ അധികം പ്രവർത്തകർ ലൈംഗികപീഡനത്തിന് ഇരയായെന്നാണ് ദൗത്യസംഘത്തിന്റെ ആരോപണം. ഇസ്രയേൽ സൈനികരുടെ മർദനത്തിൽ പരുക്കേറ്റവരുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. തടവിലാക്കിയ ആക്ടിവിസ്റ്റുകളെ കണ്ണുകെട്ടി മുട്ടുകുത്തി നിർത്തി പരിഹസിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട ഇസ്രയേൽ മന്ത്രി ഈറ്റമ ബെൻ ഗിവിയയ്ക്ക് അഞ്ച് വർഷത്തേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയതായി ഫ്രാൻസും പോളണ്ടും അറിയിച്ചു. യൂറോപ്യൻ യൂണിയനും സമാന നടപടി പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ഇസ്രയേൽ താൽക്കാലിക ജയിലാക്കി മാറ്റിയ കപ്പലുകളിൽ പ്രവർത്തകരെ മണിക്കൂറുകളോളം മർദിച്ചുവെന്നാണ് ആരോപണം. കണ്ടെയ്‌നറുകളിലായിരുന്നു ഇവരെ പാർപ്പിച്ചിരുന്നതെന്നും, അവിടേക്ക് വലിച്ചെറിഞ്ഞശേഷം ആയുധങ്ങൾ ഉപയോഗിച്ച് തലയിലും വാരിയെല്ലുകളിലും മർദിച്ചതായും സംഘം പറയുന്നു. വെള്ളവും വസ്ത്രങ്ങളും നിഷേധിച്ചെന്നും, ഒരു കപ്പലിൽ മാത്രം 12 പേർ ലൈംഗിക പീഡനത്തിന് ഇരയായെന്നും അവർ ആരോപിച്ചു.

വൈദ്യുതാഘാതം നൽകിയതിനെ തുടർന്ന് ചിലർക്കു കണ്ണിനും ചെവിക്കും പരുക്കേറ്റതായും പരാതിയുണ്ട്. ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് ജർമനിയും ഇറ്റലിയും പ്രതികരിച്ചു. അതേസമയം, എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നാണ് ഇസ്രയേലിന്റെ നിലപാട്. ഗാസയിലേക്ക് സഹായമെത്തിക്കാൻ ശ്രമിച്ച ഗ്ലോബൽ ഫ്ലോട്ടില ദൗത്യസംഘത്തിലെ 430 പേരെ ചൊവ്വാഴ്ച ഇസ്രയേൽ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!