കോഴിക്കോട് : കൊയിലാണ്ടി ഇരിങ്ങത്ത് നരക്കോട് ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥി മരിച്ചു. ഇരിങ്ങത്ത് കുളങ്ങര നടുക്കണ്ടി കൃഷ്ണനിലയം അജൽ പ്രവീൺ (16) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ നരക്കോടാണ് അപകടമുണ്ടായത്. ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ തെരുവുനായ കുറുകെ ചാടിയതാണ് ബൈക്ക് നിയന്ത്രണം വിടാനിടയാക്കിയത്.
കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അവിടെവെച്ച് മരിക്കുകയായിരുന്നു. പിതാവ്: പ്രവീൺ കുമാർ. മാതാവ്: മഞ്ജുഷ. സഹോദരൻ: അർജുൻ പ്രവീൺ.
