പാലാ : . പാലായിൽ കേറ്ററിംഗ് സ്ഥാപനത്തിൻ്റെ വാൻ മറിഞ്ഞു . ഇന്ന് രാവിലെ ഏഴരയോടെ പാലാ കാർമ്മൽ സ്കൂളിന് സമീപമാണ് അപകടം സംഭവിച്ചത്.
പാകം ചെയ്ത ഭക്ഷണങ്ങളും സ്റ്റാഫുകളുമായി പോയ വാഹനം ളാലം പുത്തൻ പള്ളിക്കുന്ന് ഭാഗത്ത് കാർമ്മൽ സ്ക്കൂളിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു
അപകടത്തിൽ സാരമായി പരിക്കേറ്റ രാമപുരം സ്വദേശി അർജുൻ മുരളിയെ ( 22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.