കോട്ടയത്ത് എം.സി റോഡിൽ നാഗമ്പടത്തിന് സമീപം വാഹനങ്ങളുടെ കൂട്ടയിടി

കോട്ടയം : എം.സി റോഡിൽ കോട്ടയത്ത് നാഗമ്പടത്തിനും മംഗളം പ്രസിനും ഇടയിൽ വാഹനങ്ങളുടെ കൂട്ടയിടി.

ഇന്നോവ , ടാറ്റ നെക്സോൺ, ആൾട്ടോ എന്നി കാറുകളാണ് കൂട്ടിയിടിച്ചത്. 4 മണിയോടെയാണ് അപകടം നടന്നത്. റോഡിൽ തിരക്കേറിയ ഈ സമയത്തുണ്ടായ അപകടം എം.സി റോഡിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു.

പോലീസ് സ്ഥലത്തെത്തി ഗതാഗത പ്രശ്‌നം പരിഹരിക്കാനുളള നടപടികൾ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!