ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ. വി.ജെ മച്ചാൻ എന്നറിയിപ്പെടുന്ന ഗോവിന്ദ് വി.ജെ ആണ് അറസ്റ്റിലായത്. പെൺകുട്ടി നൽകിയ പരാതിയിൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൊച്ചി സ്വദേശിനിയായ 16 കാരിയാണ് പീഡനത്തിന് ഇരയായത്. സോഷ്യൽ മീഡിയ വഴിയായിരുന്നു ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. സൗഹൃദത്തിലായ പെൺകുട്ടിയെ തുടർന്ന് ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. പീഡനം സഹിക്കവയ്യാതെ ആയതോടെയാണ് കുട്ടി പോലീസിനെ സമീപിച്ചത്. കുട്ടിയുടെ പരാതിയിൽ കളമശ്ശേരി പോലീസ് ആണ് വിജെ മച്ചാനെ അറസ്റ്റ് ചെയ്തത്.
ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിരെ പോക്‌സോ കേസ് ആണ് പോലീസ് ചുമത്തിയിരിക്കുന്നത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമെല്ലാം ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്‌സ് ഇയാൾക്കുണ്ട്.
