ഓം പ്രകാശ് മാഥൂര്‍ കേരളത്തിൻ്റെ പുതിയ ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്നാട് ഗവർണർ…

ന്യുഡല്‍ഹി: ആറ് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. സിക്കിം ഗവര്‍ണറായ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായും കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ തമിഴ്‌നാട് ഗവര്‍ണറായും നിയമിച്ചതായി രാഷ്ട്രപതി ഉത്തരവിറക്കി.

ബ്രിജ് റാം മോഹന്‍ ഒഡീഷ ഗവര്‍ണറാകും. ഡോ, സുധ യാദവിനെ കര്‍ണാടക ഗവര്‍ണറായും സിക്കിം ഗവര്‍ണറായി ദുഷ്യന്ത് ഗൗതമിനെയും നിയമിച്ചു.

രാജസ്ഥാന്‍ സ്വദേശിയായ ഓം പ്രകാശ് ബിജെപി സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. 2025 ജനുവരി രണ്ടിനാണ് രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ കേരള ഗവര്‍ണറായി അധികാരമേറ്റത്.

കേരള ഗവര്‍ണറായിരുന്ന ആരിഫ് ഖാനെ ബിഹാര്‍ ഗവര്‍ണറാക്കിയതോടെയാണ് ബിഹാര്‍ ഗവര്‍ണറായ അര്‍ലേക്കറെ കേരള ഗവര്‍ണറായി നിയമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!