‘എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർത്തിരിക്കുന്നു’ ; ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

ന്യൂദൽഹി : ഇന്ത്യൻ ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് കേരള ഘടകം നടത്തിയ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു.

രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഇന്ത്യയിലെ എല്ലാ രാജ്യവിരുദ്ധ സംഘങ്ങളും കൈകോർക്കുകയാണെന്ന് കുറ്റപ്പെടുത്തിയ മന്ത്രി, എന്നാൽ എല്ലാ ദേശസ്നേഹികളായ ഭാരതീയരും ഇതിനെതിരെ ഒന്നിക്കുമെന്നും തന്റെ എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി.

ഒവോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട സമരങ്ങളിലെ ക്രമസമാധാന പ്രശ്നങ്ങൾ തന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്ന ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം.

‘ക്രമസമാധാനം പരിപാലിക്കാൻ കഴിയുന്നില്ലെങ്കിൽ ചീഫ് ജസ്റ്റിസ് പദവി ഉടൻ രാജി വെച്ച് ഒഴിയണം’ എന്നായിരുന്നു കോൺഗ്രസ് കേരളത്തിന്റെ എക്സ് ഹാൻഡിലിൽ വന്ന കുറിപ്പ്.

വലിയ രാഷ്ട്രീയ പ്രതിഷേധം ഉയർന്നതോടെ ഈ പോസ്റ്റ് പിന്നീട് സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തെങ്കിലും ബിജെപി കടുത്ത എതിർപ്പുമായി മുന്നോട്ടുവരുകയാ യിരുന്നു.

കോൺഗ്രസിന്റെ അടുത്ത ലക്ഷ്യം രാജ്യത്തെ നീതിന്യായ വ്യവസ്ഥയാണെന്ന് പറഞ്ഞ റിജിജു, അടിയന്തരാവസ്ഥ ക്കാലത്ത് ജുഡീഷ്യറിയെ ഭയപ്പെടുത്തിയ തുപോലെ ഇന്നത്തെ നവഭാരതത്തിൽ അത് നടപ്പില്ലെന്ന് മുന്നറിയിപ്പ് നൽകി.

അതേസമയം ചീഫ് ജസ്റ്റിസിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രസ്താവനകളെ സുപ്രീം കോടതി ബാർ അസോസിയേഷനും ശക്തമായി അപലപിച്ചു. ഇത്തരത്തിലുള്ള നീക്കങ്ങൾ ന്യായാധിപന്മാരുടെ പ്രവർത്തനത്തിലും നീതിനിർവഹണ ത്തിലും അനാവശ്യമായ ഇടപെടലുകൾ നടത്താനുള്ള ശ്രമമാണെന്ന് ബാർ അസോസിയേഷൻ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!