മന്ത്രവാദം ആരോപിച്ച് അമ്മയെ കൊലപ്പെടുത്തി… മകൻ കസ്റ്റഡിയിൽ

മന്ത്രവാദം നടത്തിയെന്നും വർഷങ്ങൾക്കുമുമ്പ് ഗ്രാമത്തിലുണ്ടായ മരണങ്ങൾക്ക് ഉത്തരവാദിയെന്നും ആരോപിച്ച് 40കാരിയായ അമ്മയെ മകൻ തീകൊളുത്തിക്കൊന്നതായി പൊലീസ്. മെദക് ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ 21കാരൻ കരെ ദുർഗേഷിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. കൃഷിത്തൊഴിലാളിയായ കരെ സായമ്മയാണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയിൽനിന്ന് ഡീസൽ എടുത്ത് അമ്മയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് ആരോപണം. ഗുരുതരമായി പൊള്ളലേറ്റ സായമ്മ സംഭവസ്ഥലത്തുതന്നെ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!