പെരുമ്പളം പാലത്തിൽ മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം…

എറണാകുളം : പെരുമ്പളം പാലത്തിലൂടെ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക. നിർമാണത്തിന്റെ ഭാഗമായുള്ള ടാറിങ് ജോലികൾ പുരോഗമിക്കുന്നതിനാൽ പാലത്തിൽ മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ഒക്ടോബർ 13 മുതൽ വ്യാഴാഴ്ച (15) വരെയാണ് നിയന്ത്രണം. അടിയന്തര ആവശ്യങ്ങൾക്കായി പാലത്തിന്റെ ഒരുവശത്തുകൂടി വാഹനങ്ങൾ കടത്തിവിടുമെന്ന് അധികൃതർ അറിയിച്ചു. നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പാലത്തിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന ജോലികളും നടന്നുവരികയാണ്.

ടാറിങ് പൂർത്തിയാകുന്നതോടെ പെരുമ്പളത്തേക്കുള്ള കെഎസ്ആർടിസി ബസ് സർവീസുകൾ ആരംഭിക്കാനും വഴിയൊരുങ്ങും. ചേർത്തലയിൽനിന്ന് സർവീസ് തുടങ്ങാനാണ് നിലവിലെ പദ്ധതി. ചേർത്തലയിൽനിന്ന് അരൂക്കുറ്റി റോഡിലൂടെ പെരുമ്പളം പാലം കടന്ന് പെരുമ്പളത്തെത്തി യാത്രക്കാരെ കയറ്റിയശേഷം തോപ്പുംപടി വഴി ഹൈക്കോടതി ഭാഗത്തേക്ക് സർവീസ് നടത്താനാണ് ആലോചന.

എന്നാൽ നിർദിഷ്ട റൂട്ടിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കാം. ബസുകളുടെ സമയക്രമം ഉൾപ്പെടെയുള്ള കാര്യങ്ങളിലും അന്തിമ തീരുമാനമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!