കൊച്ചി : വയനാട്ടിലെ കല്ലോടി സെൻ്റ് ജോർജ് പള്ളിക്ക് സർക്കാർ ഭൂമി അനുവദിച്ചത് ഹൈക്കോടതി റദ്ദാക്കി. 2015 ലെ പട്ടയമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഏക്കറിന് 100 രൂപ നിരക്കിലായിരുന്നു 5.53 ഹെക്ടർ ഭൂമി പള്ളിയ്ക്ക് നൽകിയത്.
രണ്ട് മാസത്തിനകം ഭൂമിയുടെ വിപണിവില നിശ്ചയിക്കാൻ സർക്കാരിന് നിർദേശം നൽകിയിരുന്നു. മാർക്കറ്റ് വില അനുസരിച്ച് ഭൂമി വാങ്ങാനാകുമോയെന്ന് അറിയിക്കാൻ ഹൈക്കോടതി പള്ളിയോട് ആവശ്യപ്പെട്ടു. മറുപടി നൽകാൻ പള്ളിയ്ക്ക് ഒരു മാസത്തെ സമയം നൽകാനും കോടതി സർക്കാരിനോട് നിർദേശിച്ചു.
വിപണി വില നൽകി ഭൂമി ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ, പള്ളി കൈവശം വച്ചിരിക്കുന്ന ഭൂമിയിൽ നിന്നും അവരെ കുടിയിറക്കണമെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
ഇങ്ങനെ പള്ളി കൈവശം വച്ചിരിക്കുന്ന ഭൂമി ഒരു മാസത്തിന് ശേഷമുള്ള മൂന്ന് മാസത്തിനുള്ളിൽ യോഗ്യരായവർക്ക് വിതരണം ചെയ്യണം.
വയനാട്ടിലെ കല്ലോടി സെൻ്റ് ജോർജ് പള്ളിക്ക് സർക്കാർ ഭൂമി അനുവദിച്ചത് ഹൈക്കോടതി റദ്ദാക്കി
