എറണാകുളം : തൃപ്പൂണിത്തുറ സ്ഫോടന സംഭവത്തിൽ കരയോഗം നേതാക്കളടക്കം 4 പേർ അറസ്റ്റിൽ.
കമ്മിറ്റി ഭാരവാഹികളായ സതീശൻ, ശശികുമാർ എന്നിവരും കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരുമാണ് അറസ്‌റ്റിലായത്.
സ്ഫോടനവുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികളെയും കരാറുകാരെയും പ്രതികളാക്കി പൊലീസ് കേസെടുത്തിരുന്നു. പുതിയകാവ് ദേവസ്വം പ്രസിഡൻ്റ് സജീഷ് കുമാറാണ് ഒന്നാം പ്രതി. ദേവസ്വം സെക്രട്ടറി, ട്രഷറർ എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. കരാറുകാരൻ ആദർശാണ് നാലാം പ്രതി. ഇവർക്കെതിരെ നരഹത്യാക്കുറ്റം ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്
എക്‌സ്‌പ്ലോസിവ് ആക്ട് പ്രകാരം കേസ്. ഹില്‍പാലസ് പൊലീസ് ആണ് കേസെടുത്തത്.
ഭരണസമിതി, പടക്കം എത്തിച്ചവര്‍, ഉത്സവകമ്മിറ്റി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വെടിക്കെട്ടിന് അനുമതിയില്ലായിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചു.
തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്കക്കടയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ 2 പേർ ആണ് മരിച്ചത്.
സംഭവത്തില്‍ 15 പേരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 3 പേര്‍ അത്യാഹിത വിഭാഗത്തിലാണ്.