‘കുറ്റം ചെയ്താൽ മരണം ഉറപ്പ്’ എന്ന ഭയം വേണം; സ്ത്രീസുരക്ഷയിൽ…

ന്യൂദൽഹി : രാത്രി യാത്രകൾ ഉൾപ്പെടെ തലസ്ഥാന നഗരിയിൽ സ്ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ പൊലീസ് വിട്ടുവീഴ്ച ചെയ്യരുതെന്നും, പദ്ധതികളും നിർദ്ദേശങ്ങളും രേഖകളിൽ മാത്രം ഒതുങ്ങാതെ ഫലപ്രദമായി നടപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

സ്ത്രീസുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ ശക്തമായ നടപടികളിലേക്ക് പൊലീസ് അടിയന്തരമായി കടക്കണമെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇത്തരം നടപടികൾക്കെതിരെ എതിർപ്പുകൾ ഉയർന്നാലും പൊലീസ് സ്വന്തം കടമയിൽനിന്ന് പിന്നോട്ടുപോകരുതെന്നും കോടതി നിരീക്ഷിച്ചു.

കുറ്റകൃത്യങ്ങൾ തടയണമെങ്കിൽ സാമൂഹ്യവിരുദ്ധരുടെയും കുറ്റവാളികളുടെയും മനസ്സിൽ നിയമത്തെക്കുറിച്ചുള്ള ഭയം ശക്തമാകേണ്ടതുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

കുറ്റം ചെയ്താൽ അതിന്റെ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കുമെന്ന ബോധം കുറ്റവാളികളിൽ ഉണ്ടാകണമെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!