ബഹ്‌റൈനിലെ വ്യവസായശാലയ്ക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; തീപിടിത്തം, വൻ നാശനഷ്ടം…

മനാമ: ബഹ്‌റൈനിലെ സിത്ര മേഖലയിലുള്ള വ്യവസായശാലയ്ക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം. ശനിയാഴ്ച നടന്ന ആക്രമണത്തെത്തു ടർന്ന് ഫാക്ടറിയിൽ തീപിടിത്തമുണ്ടാകു കയും വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ. ആളപായമുണ്ടായിട്ടി ല്ലെന്നാണ് ഔദ്യോഗിക വിവരം.

ഇറാന്റെ ആക്രമണത്തെത്തുടർന്നാണ് വ്യവസായശാലയിൽ തീപിടിത്തമുണ്ടായതെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് സംഘം സ്ഥലത്ത് പ്രവർത്തിച്ചുവരികയാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

യുഎസ് നാവികസേനയുടെ അഞ്ചാം ഫ്ലീറ്റിന്റെ ആസ്ഥാനമായ ബഹ്‌റൈൻ കഴിഞ്ഞ ദിവസങ്ങളിലും ഇറാന്റെ ആക്രമണശ്രമങ്ങളെ നേരിട്ടിരുന്നു. അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം മേഖലയിലാകെ വ്യാപിക്കുന്നതിനിടെയാണ് പുതിയ ആക്രമണം.

ബഹ്‌റൈനിലെ നാല് അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് രണ്ട് ഘട്ടങ്ങളിലായി ആക്രമണം നടത്തിയതായി ബഹ്‌റൈൻ സർക്കാരും ഇറാനിയൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ശൈഖ് ഈസ, ജുഫൈർ എന്നിവയുൾപ്പെടെയുള്ള നാല് സൈനിക താവളങ്ങൾ ലക്ഷ്യമിട്ടതായാണ് ഇറാന്റെ ഫാർസ് വാർത്താ ഏജൻസിയുടെ അവകാശവാദം.

ഇറാന്റെ നിരവധി ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായി ബഹ്‌റൈൻ അധികൃതർ അറിയിച്ചു. ആക്രമണങ്ങൾക്ക് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടനശബ്ദങ്ങൾ കേട്ടതായും പ്രാദേശിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതിനിടെ, ദക്ഷിണ ഇറാനിലെ സിരിക് മേഖലയിലും സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. മേഖലയിലെ സംഘർഷം കൂടുതൽ വ്യാപിക്കുന്നതിന്റെ സൂചനയായാണ് തുടർച്ചയായ ആക്രമണങ്ങളും സ്ഫോടനങ്ങളും വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!