ഏലിയാസ് സഖറിയ പാറയിൽ അന്തരിച്ചു

കോട്ടയം : ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ക്നാനായ സഭ മുൻ സമുദായ സെക്രട്ടറിയുമായ ഏലിയാസ് സഖറിയ പാറയിൽ അന്തരിച്ചു.

ചിങ്ങവനം കുറിച്ചി സ്വദേശിയാണ്. രാഷ്ട്രീയ രംഗത്ത് കേരള കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരുന്നു.

പൊതുപ്രവർത്തകനും സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന കേറ്ററിംഗ് അസോസിയേഷൻ സംസ്ഥാന സമ്മേളനം വിജയകരമായി നടത്താൻ പിന്നിൽ പ്രവർത്തിച്ചതും ഇദ്ദേഹമായിരുന്നു.

സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് രണ്ടു ദിവസം മുമ്പാണ്. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിത അന്ത്യം.

മൃതദേഹം കോട്ടയം നാട്ടകത്തെ അഭയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!