ആലപ്പുഴയിൽ രണ്ട് പഞ്ചായത്തുകളിൽ പക്ഷിപ്പനി… 26,000 പക്ഷികളെ….

ആലപ്പുഴ: ജില്ലയിൽ രണ്ടിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല ഗ്രാമപഞ്ചായത്തുകളിലാണ് ഏവിയൻ ഇൻഫ്ലുവൻസയുടെ എച്ച്5എൻ1 വകഭേദം സ്ഥിരീകരിച്ചത്.

രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 26,000 വളർത്തുപക്ഷികളെ കൊന്ന് നശിപ്പിക്കും. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിച്ചതിലാണ് എച്ച്5എൻ1 വകഭേദം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് പക്ഷികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികൾ ദ്രുതകർമസേനയുടെ നേതൃത്വത്തിൽ ഉടൻ ആരംഭിക്കും.

സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കളക്ടർ ഷാജി വി. നായരുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. നിലവിൽ പക്ഷിപ്പനി മനുഷ്യരിലേക്ക് പടർന്നതായി റിപ്പോർട്ടില്ല. എങ്കിലും പ്രദേശവാസികളും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!