ധോനി ഐപിഎല്ലില്‍ നിന്ന് വിരമിച്ചു; ഇനി സിഎസ്‌കെയുടെ മെന്റര്‍…

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സ് താരവുമായ എം എസ് ധോനി ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. ഇനി ചെന്നൈ ടീമിന്റെ ഉപദേഷ്ടാവ് ആയി തുടരുമെന്ന് ധോനി അറിയിച്ചു.

വിടവാങ്ങല്‍ മത്സരമില്ലാതെയാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സിഎസ്‌കെയുടെ ഭാഗമായി കളിച്ച ധോനി, 272 മത്സരങ്ങളില്‍ നിന്ന് 5314 റണ്‍സ് ആണ് നേടിയത്. ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ്. ചെന്നൈയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഇറങ്ങിയ താരം എന്ന റെക്കോര്‍ഡും ധോനിയുടെ പേരിലാണ്.

ധോനിയുടെ നേതൃത്വത്തില്‍ ചെന്നൈ അഞ്ചു ഐപിഎല്‍ കിരീടത്തിലാണ് മുത്തമിട്ടത്. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയവരുടെ പട്ടികയില്‍ അദ്ദേഹം ഒന്നാമതാണ്.

അവസാന ഓവറുകളില്‍ കളി ജയിപ്പിച്ച നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹം ഐപിഎല്ലിനോട് വിട പറയുന്നത്. അദ്ദേഹത്തിന്റെ ട്രേഡ്മാര്‍ക്ക് ആയ ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ എന്നും ആരാധകരുടെ മനസില്‍ ഉണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!