പാറമ്പുഴ കൂട്ട കൊലപാതകകേസ്; പ്രതിയുടെ വധശിക്ഷ റദ്ദാക്കി

കൊച്ചി : പാറമ്പുഴ കൂട്ട കൊലപാതക കേസിലെ പ്രതിയുടെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി. 20 വർഷം പരോൾ ഇല്ലാത്ത തടവാക്കിയാണ് ശിക്ഷ കുറച്ചത്.

പ്രതിഭാഗം നൽകിയ അപ്പീലിലാണ് പ്രതി ഫിറോസാബാദ്  സ്വദേശി നരേന്ദ്ര കുമാറിൻ്റെ (35) വധശിക്ഷ റദ്ദാക്കിയത്.

2015 മേയ് 17 നാണ്  കോട്ടയം പാറമ്പുഴ മൂലേപ്പറമ്പിൽ വീട്ടിൽ ലാലസൻ (60), ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയ ഭാര്യ പ്രസന്ന (54), മൂത്ത മകൻ പ്രവീൺ ലാൽ (28) എന്നിവരാണ് വീട്ടിൽ കൊല്ലപ്പെട്ടത്.

വീടിനോട് അനുവദിച്ചുള്ള ഡ്രൈ ക്ലീൻ സ്ഥാപനത്തിൽ ജോലി ചെയ്തുവരവേയാണ് പ്രവീണിനോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ഇവിടെ തൊഴിലാളിയായിരുന്ന നരേന്ദ്രകുമാർ പ്രവീണിനെയും മാതാപിതാക്കളെയും അതിദാരുണമായി കൊലപ്പെടുത്തി ഏട്ടര പവൻ സ്വർണവുമായി കടന്നത്.

കൊല്ലപ്പെട്ട ലാലസന്റെയും പ്രസന്നകുമാരിയുടെയും ഇളയമകനും പ്രവീണിന്റെ സഹോദരനുമായ വിപിൻ ലാലിനു മൂന്നുലക്ഷം രൂപ നഷ്ടപരിഹാരമായി പ്രതി നൽകണമെന്നും ശിക്ഷാവിധിയിലുണ്ടായിരുന്നു.

മൂന്നുപേരുടെയും കഴുത്തിനു മുകളിലായി ആകെ 45 മുറിവുകളാണ് ഉണ്ടായിരുന്നത്.

കേസിൽ വിചാരണക്കോടതിയാണ് 20 വർഷം കഠിന തടവ് വിധിച്ചിരുന്നത്. ഇത് അനുഭവിക്കണമെന്നാണ് ഹൈക്കോടതി വിധി. ഇപ്പോൾ ജയിലിൽ കിടന്ന ഏഴ് വർഷത്തെ ശിക്ഷ കാലയളവ് 20 വർഷത്തിൽ കുറവ് ചെയ്യാമെന്നും കോടതി വിധിച്ചു.

പ്രതിക്ക് വേണ്ടി ഹെെക്കോടതിയിൽ അഡ്വ: എം.പി.മാധവൻകുട്ടി, വിചാരണ കോടതിയിൽ കോടതി നിയോഗിച്ച അഡ്വ. ജിതേഷ് ജെ.ബാബു എന്നിവർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!