ആലപ്പുഴ : എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ പോലീസ് കേസെടുത്ത അഞ്ച് പേരും കോൺഗ്രസ് അനുഭാവികൾ.
സിജു സാമുവൽ, ഹംസ കെ.പി, ജാഫർ. കെ.അലിയാർ തട്ടികുന്നത്ത് ,അബ്ദുൾ ഖാദർ റെഷി,പി.സി. പുലാമന്തോൾ എന്നീ പ്രൊഫൈലുകളുടെ ഉടമകൾക്കെതിരെയാണ് കേസ് എടുത്തത് . കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാമിന്റെ പരാതിയിൽ രണ്ടു മാസത്തിന് ശേഷമാണ് സൈബർ പോലീസ് കേസെടുത്തത്. അന്വേഷണത്തിന് സൈബർ വിഭാഗം ഐ ജിയെ ആഭ്യന്തരമന്ത്രി ചുമതലപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
