ജെൻസൻ ഹുവാങ്ങിനെതിരെ വീണ്ടും ആരോപണം; മൂന്നാമതൊരു യുവതിയുമായും ബന്ധമെന്ന് റിപ്പോർട്ട്…

ന്യൂയോർക്ക് : എൻവിഡിയ മുൻ സിഇഒ ജെൻസൻ ഹുവാങ്ങിനെതിരായ വിവാദങ്ങൾ അവസാനിക്കുന്നില്ല. രണ്ട് വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള വാർത്തകൾക്കു പിന്നാലെ, മറ്റൊരു യുവതിയുമായും ഹുവാങ് പ്രണയബന്ധം പുലർത്തിയിരുന്നുവെന്ന പുതിയ വെളിപ്പെടുത്തലുമായി റോയിട്ടേഴ്സ് രംഗത്തെത്തി.

എൻവിഡിയയിലെ തന്നെ ജീവനക്കാരിയുമായാണ് ഹുവാങിന് ബന്ധമുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.

നേരത്തെ വ്യവസായി ആലീസ് ഹുവാങ്ങുമായും എൻവിഡിയയിലെ മുതിർന്ന ഉദ്യോഗസ്ഥ കിംബെർലി പവലുമായും ഹുവാങിന് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന ആരോപണങ്ങൾ പുറത്തുവന്നിരുന്നു. ആലീസ് ഹുവാങ് ചൈനീസ് ചാരയാണെന്ന ആരോപണവും വിവാദങ്ങൾക്ക് കൂടുതൽ തീവ്രത നൽകി. തുടർച്ചയായ വെളിപ്പെടുത്തലുകൾക്കു പിന്നാലെയാണ് ഹുവാങ് സിഇഒ സ്ഥാനം രാജിവച്ചതെന്നാണ് റിപ്പോർട്ടുകൾ.

പുതിയ ആരോപണത്തിൽ ഉൾപ്പെട്ട യുവതിയുടെ പേരോ കൂടുതൽ വിവരങ്ങളോ റോയിട്ടേഴ്സ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ എൻവിഡിയയും ജെൻസൻ ഹുവാങ്ങും ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ആലീസ് ഹുവാങ്ങുമായുള്ള ബന്ധം സമ്മതിച്ച് ജെൻസൻ ഭാര്യയ്ക്കും കമ്പനിയിലെ ജീവനക്കാർക്കും കത്തയച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കിംബെർലി പവലുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്.

ഇപ്പോൾ മൂന്നാമതൊരു യുവതിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ ഹുവാങ്ങിനെ ചുറ്റിപ്പറ്റിയുള്ള വിവാദം വീണ്ടും ചർച്ചയായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!