ആലപ്പുഴ : സംസ്ഥാന ജലഗതാഗത വകുപ്പ് ആലപ്പുഴ സ്റ്റേഷനിൽ നിന്നും വിനോദസഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന വേഗ, ഇന്ദ്ര ടൂറിസ്റ്റ് ബോട്ടുകളുടെ കളക്ഷൻ ദിനംപ്രതി കുതിച്ചു കൊണ്ടിരിക്കുന്നു.
ഈ രണ്ടു ബോട്ടുകളിൽ നിന്നായി ഏതാണ്ട് പ്രതിദിനം 130000 രൂപയാണ് കളക്ഷൻ ലഭിക്കുന്നത്. കൂടാതെ മുഹമ്മയിൽ നിന്നുള്ള പാതിരാമണൽ സ്പെഷ്യൽ സർവീസിലും കളക്ഷൻ കുതിച്ചുയരുകയാണ് , ജീവനക്കാർക്ക് യഥാസമയം വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകി ടൂറിസത്തിലൂടെ വകുപ്പിനെ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തിക്കുന്ന വകുപ്പ് ഡയറക്ടർ ഡോ: അരുൺ കുമാർ ഐ എ എസിനെ സ്രാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി റ്റി , രക്ഷാധിക്കാരി അനൂപ്പ് ഏറ്റുമാനൂർ , ട്രഷറർ മധുക്കുട്ടൻ എന്നിവർ അഭിനന്ദിച്ചു.
ബുക്കിങ്ങ് നമ്പർ 9400050325 (വേഗ, ഇന്ദ്ര ബോട്ടുകൾ, ആലപ്പുഴ: 9400050331സൗര പാതിരാമണൽ സ്പെഷ്യൽ സർവ്വീസ് മുഹമ്മ ).
