വിമാനം റൺവേയിലൂടെ പാഞ്ഞുനീങ്ങി; അകത്ത് യാത്രക്കാർ എഴുന്നേറ്റുനിന്നു! എയർ ഇന്ത്യ എക്സ്പ്രസിലെ…

റൺവേയിലൂടെ വിമാനം നീങ്ങുന്നതിനിടെ യാത്രക്കാർ സീറ്റുകളിൽ നിന്ന് എഴുന്നേറ്റുനിന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങളാണ് യാത്രക്കാരുടെ സുരക്ഷയും വിമാനത്തിലെ പെരുമാറ്റച്ചട്ടങ്ങളും സംബന്ധിച്ച് പുതിയ ചർച്ചകൾക്ക് വഴിവച്ചത്.

അമിതാവ് ദാസ് എന്ന യാത്രക്കാരനാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ എക്സിൽ പങ്കുവച്ചത്. വിമാനം റൺവേയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ നിരവധി യാത്രക്കാർ സീറ്റുകളിൽ നിന്ന് എഴുന്നേറ്റുനിൽക്കുന്നതാണ് വിഡിയോയിൽ കാണുന്നത്.

‘വിമാനം നീങ്ങിക്കൊണ്ടിരിക്കുമ്പോഴും യാത്രക്കാർ എഴുന്നേറ്റുനിൽക്കുകയാണ്. ഇതാണ് എയർ ഇന്ത്യ എക്സ്പ്രസിലെ സാഹചര്യം’ എന്ന കുറിപ്പോടെയാണ് അമിതാവ് ദൃശ്യങ്ങൾ പങ്കുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!