ദൈവം കുടികൊണ്ടു;  തുള്ളിച്ചാടിയും, അലറി കരഞ്ഞും സുധ ചന്ദ്രൻ ;  വിമർശനവും പിന്തുണയും

ലയാളികൾ ക്ക് ഏറെ സുപരിചിതയാണ് നടി സുധ ചന്ദ്രൻ. ‘മാതാ കി ചൗക്ക്’ എന്ന മതമപരമായ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ വിചിത്രമായ പ്രവർത്തികൾ ചെയ്യുന്ന സുധയുടെ  വീഡിയോ  വൻ തോതിൽ പ്രചരിച്ചതിന് പിന്നാലെ വിമർശനവും ഒപ്പം പിന്തുണയും ആണ് ലഭിക്കുന്നത്.

‘ദൈവം കുടികൊണ്ടു’ എന്നാണ് പലരും പിന്തുണച്ചു കൊണ്ട് കുറിച്ചത്. ആത്മീയമായ സ്ഥലങ്ങളിൽ പോകുമ്പോൾ മനുഷ്യൻ അറിയാതെ ഇങ്ങനെ ആകുമെന്നും അത് ദൈവത്തിന്റെ കടാക്ഷമാണെന്നും സുധയ്ക്ക് ലഭിച്ച മഹാഭാഗ്യമാണ് അതെന്നും പറയുന്നവരും ധാരാളമാണ്.

ഇത് സീരിയൽ തന്നെ. ഓസ്കർ അഭിനയം,  എന്നാണ് സംഭവത്തെ ട്രോളുന്നവരും , വിമർശിക്കുന്നരും കമന്റുകളായി കുറിക്കുന്നത്. ‘ഞങ്ങൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് സുധ. പക്ഷേ ഇങ്ങനെ എല്ലാം കാണിച്ചു കൂട്ടി വെറുതെ നാണം കെടരുത്’ എന്നാണ് മറ്റു ചിലർ പറയുന്നത്. എന്തായാലും വിഷയത്തിൽ സുധ ചന്ദ്രൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!