തിരുവനന്തപുരം ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം…അഞ്ചുപേർ പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പൻ ഉൾപ്പെടെ അഞ്ചുപേർ പോലീസിന്റെ പിടിയിലായി. തോട്ടവാരം സ്വദേശികളായ ചിമ്മിനി അനി (40), ബിനു (55), കല്ലുവാതുക്കൽ സ്വദേശി ഗോപകുമാർ (60), ശ്രീകാര്യം സ്വദേശി കൃഷ്ണപ്രസാദ് (31) എന്നിവരാണ് അയ്യപ്പന് പുറമേ അറസ്റ്റിലായ മറ്റു പ്രതികൾ.

ലോഡ്ജിലെ മുറിയിൽ എ.സിക്ക് തണുപ്പ് കുറവാണ് എന്ന് ആരോപിച്ചായിരുന്നു ഇവർ സെക്യൂരിറ്റി ജീവനക്കാരന് നേരെ അതിക്രമം നടത്തിയത്. ജീവനക്കാരനെ മർദ്ദിച്ച ശേഷം ഇയാളുടെ കൈയിലുണ്ടായിരുന്ന പണവും മറ്റു പ്രധാന രേഖകളും പ്രതികൾ സംഘം ചേർന്ന് കൈക്കലാക്കുകയും ചെയ്തു.

സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചംഗ സംഘം പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!