അഭിറാം കൊലപാതകം… തെളിവെടുപ്പിനിടെ പ്രതി ഉമർ പറഞ്ഞത്…

തിരുവനന്തപുരം: പാങ്ങപ്പാറയിലെ അഭിറാമിന്റെ കൊലപാതകത്തിൽ പ്രതി ഉമറുമായി തെളിവെടുപ്പ്. സംഭവസ്ഥലത്ത് വന്നിട്ടേയില്ലെന്നും, തനിക്ക് അഭിറാമിനെ അറിയില്ലെന്നും പ്രതി ഉമർ മാധ്യമങ്ങളോട്. തെളിവെടുപ്പിനിടെ പ്രതി പൊട്ടിക്കരഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് പ്രതിയാക്കിയതെന്നും പ്രതികരിച്ചു.

ഇത് കേസിൽ നിന്ന് രക്ഷാപ്പെടാനുള്ള നീക്കാമായാണ് വിലയിരുത്തുന്നത്. കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസിലെ ഒന്നാം പ്രതിയായ 17കാരനും രണ്ടാം പ്രതിയായ ഉമറും കൊലപാതക ശേഷം പ്രവർത്തിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

കേസിൽ അന്വേഷണം വഴിതെറ്റിക്കാൻ ആദ്യം മുതൽ പ്രതികൾ കള്ള മൊഴികൾ നൽകിയിരുന്നു. കേസിലെ നിർണായക തെളിവായ അഭിറാമിന്റെ മൊബൈൽ ഫോൺ എവിടെ എന്നതിൽ പ്രതികൾ പരസ്പര വിരുദ്ധ മൊഴികളാണ് നൽകുന്നത്.

കൊലപ്പെടുത്തിയ ശേഷം സമീപത്തെ തോട്ടിലെറിഞ്ഞ് കളഞ്ഞെന്നായിരുന്നു ഒന്നാം പ്രതിയായ 17കാരന്റെ മൊഴി. ഇതിനു പിന്നാലെ സ്‌കൂബ സംഘം തോട്ടിൽ പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല.എന്നാൽ ഇന്നലെ ചോദ്യം ചെയ്തപ്പോൾ രണ്ടാംപ്രതി ഉമർ പറയുന്നത് കൊല നടത്തിയതിന് സമീപത്തെ കാട്ടിൽ ഉപേക്ഷിച്ചെന്നാണ്. ഫോണിലൂടെ ചാറ്റ് ചെയ്ത് അഭിരാമിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!