ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ്റെ വീട്ടിൽ സന്ദർശനം നടത്തി മമ്മൂട്ടി…

ആലുവ : ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണന്റെ വീട്ടിൽ സന്ദർശനം നടത്തി മമ്മൂട്ടി. കഴിഞ്ഞദിവസം വിവാഹിതയായ ഗോപാലകൃഷ്ണന്റെ മകൾക്ക് ആശംസകൾ അർപ്പിക്കുവാൻ ആണ് മമ്മൂട്ടിയെത്തിയത്.

ഒരു മണിക്കൂറോളം വീട്ടിൽ ചെലവഴിച്ചതിന്ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. നിർമ്മാതാവ് ആന്റോ ജോസഫും കൂടെ ഉണ്ടായിരുന്നു. ചേറൂർ ഗാന്ധിനഗർ വസതിയിലാണ് എത്തിയത്.

വിവാഹത്തിന് വരാം എന്ന് പറഞ്ഞിരുന്നു. ആലുവ പാലത്തിന്റെ വാഹന ക്യൂവിൽ പെട്ട് തിരികെ പോയിരുന്നു. നവ ദമ്പതികൾക്ക് ആശംസകൾ നൽകി കാപ്പി കുടിച്ച് ഇഷ്ടപ്പെട്ട വിഭവമായ മധുരക്കിഴങ്ങ് കഴിച്ചാണ് മമ്മൂട്ടി മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!