മുഹമ്മ–കുമരകം ജലപാതയിൽ എമർജൻസി ബോട്ട് ജെട്ടി സ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് വീണ്ടും നിവേദനം നൽകി സ്രാങ്ക് അസോസിയേഷൻ

ആലപ്പുഴ: മുഹമ്മ–കുമരകം ജലപാതയിൽ എമർജൻസി ബോട്ട് ജെട്ടികൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്രാങ്ക് അസോസിയേഷൻ മുഖ്യമന്ത്രിക്ക് രണ്ടാമത്തെ നിവേദനം നൽകി.

പ്രതികൂല കാലാവസ്ഥ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ജലപാതകളിലൊന്നാണ് മുഹമ്മ–കുമരകം ജലപാത. ഇവിടെ എമർജൻസി ബോട്ട് ജെട്ടികൾ സ്ഥാപിക്കുന്നത് കാലാവസ്ഥാ വ്യതിയാനങ്ങളും മറ്റ് അടിയന്തര സാഹചര്യങ്ങളും ഉണ്ടാകുമ്പോൾ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടുകൾക്കും മറ്റ് ജലയാനങ്ങൾക്കും ഏറെ പ്രയോജനകരമാകുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

അടിയന്തര സാഹചര്യങ്ങളിൽ ബോട്ടുകൾക്ക് സുരക്ഷിതമായി അടുപ്പിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഇത്തരം ജെട്ടികൾ സഹായകമാകും. അതിനാൽ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുകൂല നിലപാട് സ്വീകരിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് സ്രാങ്ക് അസോസിയേഷൻ ജനറൽ സെക്രട്ടറി ആദർശ് സി.ടി., ട്രഷറർ മധുക്കുട്ടൻ എം.സി., സംസ്ഥാന സെക്രട്ടറി സി.എൻ. ഓമനക്കുട്ടൻ എന്നിവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!