ശ്രീനാരായണ ഗുരുവിന്റെ 99ാമത്‌ സമാധി ദിനം കോട്ടയം ജില്ലയില്‍ വിപുലമായ പരിപാടികൾ…

കോട്ടയം: ശ്രീനാരായണ ഗുരുവിന്റെ 99ാമത്‌ സമാധി ദിനം ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആചരിക്കും. എസ്‌.എന്‍.ഡി.പി യോഗം ശാഖകള്‍, പോഷക സംഘടനകള്‍, ശ്രീനാരായണ ധര്‍മ്മപ്രചാരണ സഭകള്‍, വിവിധ ഗുരുദേവ പ്രസ്‌ഥാനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ അനുസ്‌മരണ സമ്മേളനങ്ങള്‍, ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന, പ്രഭാഷണങ്ങള്‍, പുഷ്‌പാര്‍ച്ചന തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.

എസ്‌.എന്‍.ഡി.പി യോഗം കോട്ടയം യൂണിയന്റെ ആഭിമുഖ്യത്തില്‍ നാഗമ്പടം അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടക്കുന്ന 99ാമത്‌ ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണത്തില്‍ ഉപവാസം, വിശ്വശാന്തി സമ്മേളനം, സമൂഹപ്രാര്‍ത്ഥന, സമൂഹസദ്യ എന്നിവ നടക്കും.

കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തില്‍ മഹാസമാധി ദിനാചരണം ഭക്‌തിനിര്‍ഭരമായ ചടങ്ങുകളോടെ നടക്കും. രാവിലെ ഗണപതിഹോമം, ഗുരുപൂജ, ഗുരു പുഷ്‌പാഞ്‌ജലി, 7.30 മുതല്‍ ഗുരുദേവകൃതികളുടെ പാരായണം എന്നിവ നടക്കും.

എസ്‌.എന്‍.ഡി.പി യോഗം നമ്പര്‍ 38, 153, 154, 155 എന്നീ ശ്രീകുമാരമംഗലം ദേവസ്വം അംഗ ശാഖകളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ശാന്തിയാത്രകള്‍ കുമരകം കിഴക്ക്‌ ഗുരുമന്ദിരത്തില്‍ 2ന്‌ എത്തിച്ചേരും. 2.30ന്‌ ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സംയുക്‌ത ശാന്തിയാത്ര 3ന്‌ ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന്‌, ക്ഷേത്രം തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്‍ തന്ത്രിയുടെ പ്രഭാഷണം, 3.20ന്‌ സമൂഹപ്രാര്‍ത്ഥന, സമാധിഗാനാലാപനം, 3.30ന്‌ അന്നദാനം.

എസ്‌.എന്‍.ഡി.പി യോഗം 39ാം നമ്പര്‍ മാന്നാനം ശാഖയില്‍ സമാധി ദിനാചരണം വിവിധ ക്ഷേത്ര ചടങ്ങുകളോടെ നടക്കും. എസ്‌.എന്‍.ഡി.പി യോഗം 35ാം നമ്പര്‍ ആര്‍പ്പൂക്കര ശാഖയില്‍ രാവിലെ ന്ഗു രുപൂജ, 8 ന്‌ പുഷ്‌പാര്‍ച്ചന, 9 ന്‌ ഉപവാസം, ഉച്ചകഴിഞ്ഞ്‌ 1 ന്‌ ബിനീഷ്‌ രവിയുടെ പ്രഭാഷണം. 3 ന്‌ സമൂഹപ്രാര്‍ത്ഥന, 3.30 ന്‌ സമൂഹസദ്യ.

എസ്‌.എന്‍.ഡി.പി യോഗം 34ാം നമ്പര്‍ വല്യാട്‌ ശാഖയില്‍ സമാധി ദിനാചരണത്തിന്‌ ക്ഷേത്രം മേല്‍ശാന്തി കാവാലം മബില്‍ ശാന്തി മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ ഗുരുപൂജ, 9ന്‌ ഗുരുദേവ ഭാഗവതപാരായണം, 11ന്‌ പ്രഭാഷണം, ഉച്ചയ്‌ക്ക് 2.40ന്‌ സമൂഹപ്രാര്‍ത്ഥന, മഹാഗുരുപൂജ, 3.30ന്‌ അന്നദാനം.

എസ്‌.എന്‍.ഡി.പി യോഗം 4895ാം നമ്പര്‍ തളിയില്‍കോട്ട ശാഖയില്‍ രാവിലെ 8ന്‌ ദീപാര്‍പ്പണം, 8.30ന്‌ പ്രാര്‍ത്ഥന, 12ന്‌ പ്രഭാഷണം, 2ന്‌ മഹാഗുരുപൂജ, 3ന്‌ അന്നദാനം.എസ്‌.എന്‍.ഡി.പി യോഗം 1919ാം നമ്പര്‍ അയ്‌മനം ശാഖയുടെ ആഭിമുഖ്യത്തില്‍ സമാധി ദിനാചരണത്തില്‍ രാവിലെ 8ന്‌ രഞ്‌ജിത്ത്‌ രാജന്‍ തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഭദ്രദീപപ്രകാശനം, തുടര്‍ന്ന്‌ 8.30ന്‌ സമൂഹപ്രാര്‍ത്ഥന, 10ന്‌ രംഗന്‍ശാന്തി വരമ്പിനകത്തിന്റെ നേതൃത്വത്തില്‍ ഗുരുപൂജ. ഉച്ചയ്‌ക്ക് 1ന്‌ കോട്ടയം മുന്‍ യൂണിയന്‍ വൈസ്‌ പ്രസിഡന്റ്‌ വി.എം ശശി പ്രഭാഷണം നടത്തും. വൈകിട്ട്‌ 3ന്‌ മഹാഗുരു പൂജ, 3.30ന്‌ സമര്‍പ്പണപ്രാര്‍ത്ഥന, ദൈവദശകം ആലാപനം, 3.40ന്‌ അന്നദാനം.

എസ്‌.എന്‍.ഡി.പി യോഗം 1711ാം നമ്പര്‍ പരിയാരം ശാഖയില്‍ രാവിലെ 6ന്‌ വിശേഷാല്‍ പൂജകള്‍, 10ന്‌ ശാന്തിയാത്ര, ചങ്ങനാശേരി യൂണിയന്‍ വൈസ്‌ പ്രസിഡന്റ്‌ പി.എം.ചന്ദ്രന്‍ പീതപതാക കൈമാറല്‍ നിര്‍വഹിക്കും. 1ന്‌ ശാന്തിയാത്ര സമാപനം, 1ന്‌ പുഷ്‌പാഭിഷേകം, 1.15ന്‌ സമാധി ഗാനാവിഷ്‌കാരം, 2.45ന്‌ സമൂഹപ്രാര്‍ത്ഥന, 3.15ന്‌ മഹാപരിനിര്‍വ്വാണപൂജ, 3.25ന്‌ ദൈവദശകം, സമാധി ഗാനം, അന്നദാനം.

എസ്‌.എന്‍.ഡി.പി യോഗം 1339ാം നമ്പര്‍ നീറിക്കാട്‌ ശാഖയില്‍ സമാധി ദിനാചരണത്തിന്‌ ക്ഷേത്രം തന്ത്രി നാരായണ മഠം ഡോ.അനീഷ്‌ നാരായണന്‍ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും. രാവിലെ 10 ന്‌ ശാന്തിയാത്ര ക്ഷേത്രത്തില്‍ നിന്നാരംഭിച്ച്‌ മുതലവാലക്കവല വഴി 11 ന്‌ ക്ഷേത്രത്തില്‍ തിരികെയെത്തും. 11 ന്‌ ഡോ.ബീന സുരേഷ്‌ ചിങ്ങവനം പ്രഭാഷണം നടത്തും. 2.30 മുതല്‍ സമൂഹപ്രാര്‍ത്ഥന, 3.15 ന്‌ സമാധി ഗാനം തുടര്‍ന്ന്‌ പ്രസാദ വിതരണം.

എസ്‌.എന്‍.ഡി.പി യോഗം 265ാം നമ്പര്‍ പാമ്പാടി ശാഖയില്‍ രാവിലെ 6 ന്‌ വിശേഷാല്‍ പൂജ, 10 ന്‌ ശാന്തിയാത്ര ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. 10.30 ന്‌ ശാന്തിയാത്ര ശാഖാങ്കണത്തില്‍ നിന്ന്‌ ശിവദര്‍ശന ക്ഷേത്രത്തിലേക്ക്‌ പുറപ്പെടും. 11 ന്‌ ഗുരുസ്‌മരണ, ഉപവാസം, 11.30 ന്‌ പ്രഭാഷണം, 1 ന്‌ ഗുരുധര്‍മ്മ പ്രഭാഷണം, 2.30 ന്‌ ഗുരുദേവകൃതികളുടെ ആലാപനം, 3.25 ന്‌ സമാധിഗാനം, ദൈവദശകം ആലാപനം, സമൂഹസദ്യ.

കുറിച്ചി അദൈ്വതവിദ്യാശ്രമത്തില്‍ സമാധി ദിനത്തില്‍ രാവിലെ മഹാശാന്തി ഹവനം, 5 ന്‌ വിശേഷാല്‍ ഗുരുപൂജ, 9 ന്‌ ഉപവാസം, നാമജപയജ്‌ഞം, സമാധി അനുസ്‌മരണം, 3.15 ന്‌ മഹാസമാധിപൂജ, സമൂഹവിശ്വശാന്തി പ്രാര്‍ത്ഥന, മംഗളാരതി, പ്രസാദവിതരണം. 3.30 മുതല്‍ അന്നദാനം.

എസ്‌.എന്‍.ഡി.പി യോഗം 32ാം നമ്പര്‍ കിളിരൂര്‍ ശാഖയില്‍ രാവിലെ 6.15 ന്‌ ഭാഗവതപാരായണം, 6.30 ന്‌ ഗണപതിഹോമം, 7.30 ന്‌ ഉപവാസ പ്രാര്‍ത്ഥന, 10 ന്‌ പ്രഭാഷണം, 1.30 ന്‌ ശാന്തിഹവനം ക്ഷേത്രം മേല്‍ശാന്തി കുമരകം അജീഷ്‌ ശാന്തിയുടെ മുഖ്യകാര്‍മികത്വത്തില്‍. 2.30 ന്‌ പുഷ്‌പാര്‍ച്ചന, 3.15 ന്‌ മഹാസമാധിപൂജ, 3.3 0ന്‌ അന്നദാനം, 6.40 ന്‌ വിശേഷാല്‍ ദീപാരാധന.

എസ്‌.എന്‍.ഡി.പി യോഗം 4895ാം നമ്പര്‍ തളിയില്‍ക്കോട്ട ശാഖയില്‍ രാവിലെ 8ന്‌ ദീപാര്‍പ്പണം, 8.30ന്‌ പ്രാര്‍ത്ഥന, 12ന്‌ അഞ്‌ജലി അനിരുദ്ധന്‍ കുമരകം പ്രഭാഷണം നടത്തും. 2ന്‌ മഹാഗുരുപൂജ, 3ന്‌ അന്നദാനം.

എസ്‌.എന്‍.ഡി.പി യോഗം 2766ാം നമ്പര്‍ വെള്ളൂര്‍ വടക്ക്‌ ശാഖയില്‍ രാവിലെ 6ന്‌ ഗുരുപൂജ, പുഷ്‌പാഞ്‌ജലി, വിശേഷാല്‍ ഗുരുപൂജകള്‍, ഗുരുദേവ കൃതികളുടെ പാരായണം, 9ന്‌ ജപയജ്‌ഞം, 3 ന്‌ സമൂഹപ്രാര്‍ത്ഥന, 3.45 ന്‌ സമൂഹസദ്യ, 6.30 ന്‌ ദീപാരാധന.

എസ്‌.എന്‍.ഡി.പി യോഗം 40ാം നമ്പര്‍ ഏറ്റുമാനൂര്‍ ശാഖയില്‍ രാവിലെ ഗുരുദേവ ക്ഷേത്രത്തില്‍ ക്ഷേത്രാചാര നടപടികള്‍, മഹാഗുരുപൂജ, 9 ന്‌ ഉപവാസ യജ്‌ഞം ആരംഭം, ഗുരദേവ കൃതിപാരായണം, സമൂഹപ്രാര്‍ത്ഥന, 12 ന്‌ ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ സമാധിദിന സമൂഹസദ്യ. ശാഖാ പ്രസിഡന്റ്‌ പി.എന്‍ ശ്രീനിവാസന്‍ ഉദ്‌ഘാടനം ചെയ്യും.

എസ്‌.എന്‍.ഡി.പി യോഗം ആനന്ദാശ്രമം ശാഖയില്‍ സമാധി ദിനാചരണത്തിന്‌ ക്ഷേത്രം മേല്‍ശാന്തി പ്രവീണ്‍ ശാന്തി മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ 6ന്‌ ഗണപതിഹോമം, 8ന്‌ സമൂഹശാന്തി ഹവനം, ഉപവാസം അനുഷ്‌ഠിക്കല്‍, 11ന്‌ പ്രഭാഷണം, 2ന്‌ സമൂഹപ്രാര്‍ത്ഥന, 2.30ന്‌ കലശപൂജ, 3.30ന്‌ മഹാസമാധി, പുഷ്‌പാഭിഷേകം, മഹാഗുരുപൂജ, പ്രസാദവിതരണം, അന്നദാനം.

എസ്‌.എന്‍.ഡി.പി യോഗം 1161ാം നമ്പര്‍ ചമ്പക്കര ശാഖയില്‍ സമാധി ദിനാചരണത്തിനു ക്ഷേത്രം മേല്‍ശാന്തി സനഹാസനന്‍ ശാന്തി മുഖ്യകാര്‍മികത്വം വഹിക്കും.രാവിലെ 6.30ന്‌ ശ്രീനാരായണ കീര്‍ത്തവനാലാപനം, 10.30ന്‌ വിശ്വശാന്തി യാത്ര, 12.30ന്‌ വിശ്വശാന്തി സമ്മേളനം പ്രഫ.റോണി കെ.ബേബി എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ്‌ ഷാജി കൃഷ്‌ണന്‍ അധ്യക്ഷത വഹിക്കും. ചങ്ങനാശേരി യൂണിയന്‍ സെക്രട്ടറി സുരേഷ്‌ പരമേശ്വരന്‍ മുഖ്യപ്രഭാഷണവും വിദ്യാഭ്യാസ മെറിറ്റ്‌ അവാര്‍ഡ്‌ വിതരണവും നിര്‍വഹിക്കും. കറുകച്ചാല്‍ ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ ബി.ബിജുകുമാര്‍ മഹാസമാധി സന്ദേശം നല്‍കും.

എസ്‌.എന്‍.ഡി.പി യോഗം 62ാം നമ്പര്‍ തൃക്കോതമംഗലം ശാഖയില്‍ രാവിലെ 7ന്‌ ഗുരുദേവ ഭാഗവതപാരായണം, 8 ന്‌ വിശ്വശാന്തി ഹവനം ചെങ്ങളം അരുണ്‍ ശാന്തി മുഖ്യകാര്‍മികത്വം വഹിക്കും. 9.30 ന്‌ ഉപവാസം ശാഖാ പ്രസിഡന്റ്‌ വി.എ ഷാജി ഉദ്‌ഘാടനം ചെയ്യും. ശാഖാ വൈസ്‌ പ്രസിഡന്റ്‌ കെ.പി രാജന്‍ സമാധി സന്ദേശം നല്‍കും.

എസ്‌.എന്‍.ഡി.പി യോഗം 380ാം നമ്പര്‍ വെള്ളാവൂര്‍ ശാഖയില്‍ ചടങ്ങുകള്‍ക്ക്‌ രാജപ്പന്‍ ശാന്തി മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ 7.30 ന്‌ ഗുരുപുഷ്‌പാഞ്‌ജലി, വിശേഷാല്‍ പൂജകള്‍, 10ന്‌ സമൂഹപ്രാര്‍ത്ഥന, ഉപവാസയജ്‌ഞം, 11.30 ന്‌ ആത്മീയ പ്രഭാഷണം, 3.30 ന്‌ മഹാസമാധി, പുഷ്‌പാഭിഷേകം, അന്നദാനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!