ജീവിതവഴിയിൽ തണലായി പരസ്പരം നിന്നവർ ഒടുവിൽ പരലോകയാത്രയിലും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഒരുമിച്ചു യാത്രയായി…

കോട്ടയം :    ജീവിതവഴിയിൽ തണലായി പരസ്പരം നിന്നവർ ഒടുവിൽ പരലോകയാത്രയിലും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഒരുമിച്ചു യാത്രയായി. പുതുപ്പള്ളി ഈരവിനല്ലൂർ കരിവേലി ഇല്ലത്ത് പ്രശസ്ത പാഠക കലാകാരനും ദേവി ഭാഗവത സപ്താഹ യജ്ഞാചാര്യ നുമായ ദേവദത്തൻ നമ്പൂതിരിയും പത്നി  ഗിരിജാദേവിയുമാണ് ഒരുമിച്ച് യാത്രയായത്.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ (14-09-2026, തിങ്കൾ) രാത്രി 11.30-ഓടെ കാസർകോഡ് വെച്ചായിരുന്നു ഗിരിജാദേവി അന്തരിച്ചത്. പ്രിയപത്നിയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചിരിക്കവേ  ദേവദത്തൻ നമ്പൂതിരിയും ദേഹവിയോഗം പ്രാപിക്കുകയാണുണ്ടായത്.

മകൻ: സതീഷ് ഡി. കരിവേലി (അധ്യാപകൻ, ഗവൺമെൻ്റ് സ്കൂൾ, കാസർകോഡ്)
മരുമകൾ: രോഹിണി എം. പോറ്റി (അസിസ്റ്റൻ്റ് പ്രൊഫസർ, ഗവൺമെൻ്റ് കോളേജ്, കാസർകോഡ്)
പേരക്കുട്ടികൾ: വേദമിത്ര, ദേവമിത്ര

കാസർകോഡുള്ള വസതിയിലെ പൊതുദർശനത്തിന് ശേഷം ഭൗതികശരീരങ്ങൾ  പുതുപ്പള്ളി ഇരവിനല്ലൂരിലെ വസതിയിൽ എത്തിച്ച് സംസ്കാരം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!